ഇന്ത്യയെ നിരീക്ഷിക്കാന്‍ ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍
ഇസ്‌ലാമാബാദ്: ബഹിരാകാശ രംഗത്ത് സ്വയം പര്യാപ്തമാവാനും ഇന്ത്യയെ നിരീക്ഷിക്കാനുമായി ബഹിരാകാശ പദ്ധതിയുമായി പാകിസ്താന്‍.
സൈനിക സൈനികേതര ആവശ്യങ്ങള്‍ക്കായി വിദേശ കൃത്രിമ ഉപഗ്രഹങ്ങളെ ആശ്രയിക്കുന്നത് അവസാനിപ്പിക്കുകയെന്ന് ലക്ഷ്യവും പദ്ധതിക്ക് പിന്നിലുണ്ടെന്ന് പാക് മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് പാകിസ്താന്‍ 470 കോടി രൂപയാണ് സ്‌പേസ് ആന്‍ഡ് അപ്പര്‍ അറ്റ്‌മോസ്ഫിയര്‍ റിസര്‍ച്ച് ഓര്‍ഗനൈസേഷന്‍ (സ്പാര്‍ക്കോ) വകയിരുത്തിയിരിക്കുന്നത്. 225 കോടി രൂപ ചെലവില്‍ നിര്‍മിക്കുന്ന മൂന്ന് പുതിയ പദ്ധതികള്‍ ഉള്‍പ്പെടെയാണ് സ്പാര്‍ക്കോ ലക്ഷ്യമാക്കുന്നത്. പാകിസ്താന്‍ മള്‍ട്ടി മിഷന്‍ സാറ്റ്‌ലൈറ്റ് പദ്ധതിയാണ് ഇതില്‍ ഏറ്റവും വലിയ പദ്ധതി. ഇതിനായി മാത്രം 135 കോടി രൂപയാണ് വകയിരുത്തിയത്. കറാച്ചി, ലാഹോര്‍, ഇസ്‌ലാമാബാദ് എന്നിവിടിങ്ങളില്‍ ബഹിരാകാശ കേന്ദ്രം സ്ഥാപിക്കുന്നതിന് 100കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ബഹിരാകാശ പദ്ധതികള്‍ക്കായി അമേരിക്ക, ഫ്രാന്‍സ് എന്നീ രാജ്യങ്ങളെയാണ് പാകിസ്താന്‍ പ്രധാനമായും ആശ്രയിക്കുന്നത്. ഇന്ത്യയുടെ വിവിധ ഉപഗ്രഹ പദ്ധതികളില്‍ അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ സഹകരിക്കുന്ന സാഹചര്യത്തിലാണ് ബഹിരാകാശ പദ്ധതിയില്‍ സ്വയംപര്യപ്തമാവാന്‍ പാകിസ്താന്റെ ശ്രമിക്കുന്നതെന്ന് ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളെ നിരീക്ഷിക്കാന്‍ പാകത്തിലുള്ള പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."