HOME
DETAILS

ഖത്തറില്‍ ഓണ്‍ലൈന്‍ ഇടപാടുകളില്‍ വന്‍ പുരോഗതി

  
backup
March 09 2017 | 03:03 AM

%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%93%e0%b4%a3%e0%b5%8d%e2%80%8d%e0%b4%b2%e0%b5%88%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be

ദോഹ: 2016ല്‍ ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പൂര്‍ത്തിയാക്കിയത് 71,565,367 ഇടപാടുകള്‍. ഓണ്‍ലൈന്‍ സേവനങ്ങളുള്‍പ്പെടെയുള്ള വിവരമാണിത്.അഥവാ മാസത്തില്‍ ശരാശരി 5,963,781 ഇടപാടുകളും പ്രതിദിനം 198,793 ഇടപാടുകളും നടത്തുന്നു. ഒരു മിനുട്ടില്‍ ശരാശരി 138 ഇടപാടുകള്‍ നടക്കുന്നുണ്ട്. മണിക്കൂറില്‍ 8,283 ഇടപാടുകളാണ് മന്ത്രാലയവുമായി ബന്ധപ്പെട്ട് നടക്കുന്നത്. ഇതില്‍ 67 ശതമാനം സേവനങ്ങളും ഓണ്‍ലൈന്‍ മുഖേനയാണ്. ബാക്കിയുള്ളവ സര്‍വീസ് സെന്ററുകളിലൂടെയും. മന്ത്രാലയത്തിന്റെ അടിയന്തര സേവന നമ്പറായ 999 ഉപയോഗപ്പെടുത്തിയവര്‍ 3,389,606 പേരാണ്. ട്രാഫിക്, പരുക്ക്, അസുഖം, പരാതികള്‍, അന്വേഷണങ്ങള്‍, തീ പിടിത്തം തുടങ്ങിയ ആവശ്യങ്ങള്‍ക്കാണ് ആളുകള്‍ എമര്‍ജന്‍സി നമ്പറില്‍ വിളിക്കുന്നത്. വിസ സര്‍വീസ് (6,857,124), റസിഡന്‍സി ഇടപാടുകള്‍ (3,245,873), എന്‍ട്രി, എക്‌സിറ്റ് പെര്‍മിറ്റുകള്‍ (18,583,651) പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് (46,947), ബില്‍ഡിംഗ് പെര്‍മിറ്റ് (56,265) സേവനങ്ങള്‍ മന്ത്രാലയം കഴിഞ്ഞ വര്‍ഷം നല്‍കി. 90,694 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ 94,680 പേര്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കി. 972,007 വാഹനങ്ങളില്‍ സാങ്കേതിക പരിശോധനയും പൂര്‍ത്തിയാക്കി.മന്ത്രാലയത്തിന്റെ സേവനങ്ങളില്‍ മെത്രാഷ് 2 ആപ്പ് ആണ് താരം. 2015നെ അപേക്ഷിച്ച് ഉപഭോക്താക്കള്‍ 73.3 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം 2,267,698 ഇടപാടുകളാണ് മെത്രാഷ് രണ്ടില്‍ നടന്നത്. 96 ശതമാനം സേവനങ്ങളു ഇപ്പോള്‍ മെട്രാഷില്‍ ലഭ്യമാണ്. മെട്രാഷ് 2 ആപ്പ് ഈ രംഗത്ത് മികച്ച ഫലമുണ്ടാക്കി. മന്ത്രാലയത്തിന്റെയും ഹുകൂമിയുടെയും വെബ്‌സൈറ്റുകളും മികച്ച സേവനം നല്‍കുന്നു. ജനങ്ങള്‍ക്കിടയില്‍നിന്ന് അഭിപ്രായ സര്‍വേ നടത്തി സേവനം മെച്ചപ്പെടുത്താന്‍ ശ്രമിച്ചു വരുന്നു. ഓരോ ഇടപാടുകളുടെയും സമയം, മികവ്, അംഗീകാരം എന്നിവയെല്ലാം വിലയിരുത്തുന്നു. മന്ത്രാലയം സേവനങ്ങളില്‍ 95 ശതമാനം പേരും സംതൃപ്തി രേഖപ്പടുത്തുന്നു. കഴിഞ്ഞ വര്‍ഷം 91 ശതമാനമായിരുന്നു സംതൃപ്തര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പള്ളികളില്‍ കയറി ജയ്ശ്രീറാം വിളി മതവികാരം വ്രണപ്പെടുത്തില്ലെന്ന് കര്‍ണാടക ഹൈക്കോടതി

National
  •  2 months ago
No Image

ചേലക്കരയില്‍ തന്ത്രങ്ങളുടെ മുനകൂര്‍പ്പിച്ച് മുന്നണികള്‍

Kerala
  •  2 months ago
No Image

ചരിത്രം ഇടത് - വലത് മുന്നണികള്‍ക്കൊപ്പം; പാലക്കാട് ശ്രദ്ധാകേന്ദ്രമാകും

Kerala
  •  2 months ago
No Image

വയനാട്ടിൽ ആത്മവിശ്വാസത്തിൽ യു.ഡി.എഫ്; സ്ഥാനാർഥി നിർണയം സി.പി.ഐക്ക് വെല്ലുവിളി

Kerala
  •  2 months ago
No Image

എ.ഡി.എമ്മിന്റെ ആത്മഹത്യ:  പ്രതിപക്ഷ പ്രതിഷേധം, വാക്കൗട്ട്

Kerala
  •  2 months ago
No Image

രാജിസമ്മര്‍ദമേറുന്നു; പി.പി ദിവ്യ പുറത്തേക്ക്

Kerala
  •  2 months ago
No Image

എ.ഡി.ജി.പി- ആർ.എസ്.എസ്  കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്

Kerala
  •  2 months ago
No Image

ഭിന്നശേഷിയുള്ളവർക്ക് മെഡിക്കൽ വിഭ്യാഭ്യാസത്തിന് തടസമില്ല: സുപ്രിംകോടതി

Kerala
  •  2 months ago
No Image

കേരളപ്പോര് 13ന്

Kerala
  •  2 months ago
No Image

ഉന്നയിച്ചത് വ്യാജ ആരോപണം;  ദിവ്യക്കും പ്രശാന്തിനുമെതിരെ പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

Kerala
  •  2 months ago