ഫോണ്‍ ചോര്‍ത്തല്‍: പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു
ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ വ്യവസായികളുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയക്കാരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയത്തോടാണ് പ്രധാനമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്നും ഇതു സംബന്ധിച്ച പ്രധാനമന്ത്രിക്ക് പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവിലെ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളുള്‍പ്പെടെ രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ സംഭാഷണങ്ങള്‍ എസ്സാര്‍ ഗ്രൂപ്പ് ചോര്‍ത്തിയതായി ഒരു ഇംഗ്ലീഷ് പത്രമാണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. എ.ബി വാജ്‌പേയ് പ്രധാനമന്ത്രിയായിരിക്കേ പ്രധാനമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥരുടെ സംഭാഷണങ്ങള്‍ അടക്കം ചോര്‍ത്തിയെന്നാരോപിച്ച് സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകനാണ് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."