HOME
DETAILS
MAL
യമനില്‍ ഗ്രാമവാസികളായ 100 ലധികം പേരെ ഹൂതികള്‍ തട്ടികൊണ്ടു പോയി
backup
March 09 2017 | 03:03 AM
റിയാദ്: യമനില്‍ വിമത വിഭാഗങ്ങളായ ഹൂതികളും മുന്‍ സര്‍ക്കാര്‍ അനുകൂലികളും നൂറിലധികം ആളുകളെ തട്ടികൊണ്ടു പോയി തടവിലാക്കിയതായി റിപ്പോര്‍ട്ട്. ദാമിര്‍ ഗവര്ണറേറ്റിനു കീഴിലെ ഉത് മ ജില്ലയില്‍ നിന്നുമാണ് പ്രദേശവാസികളെ തട്ടികൊണ്ടു പോയത്.
പ്രദേശം ഏകദേശം വിമതരുടെ കീഴിലായതോടെയാണ് പ്രദേശവാസികളെ കൂട്ടമായി തട്ടികൊണ്ടു പോയി അജ്ഞാത കേന്ദ്രത്തില്‍ തടവിലാക്കിയത്. പ്രദേശം കയ്യടക്കിയതോടെ വീടുകള്‍ കയ്യേറി വാഹനങ്ങളും മറ്റു അവശ്യ വസ്തുക്കളും കൊള്ളയടിച്ചതായും സമീപവാസികളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."