HOME
DETAILS

പ്രധാനമന്ത്രി റാമി ഹംദുല്ലക്ക് നേരെയുള്ള വധശ്രമം പിന്നില്‍ ഫലസ്തീന്‍ രഹസ്യാന്വേഷണ ഓഫിസറെന്ന് ഹമാസ്

  
backup
April 29 2018 | 17:04 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a7%e0%b4%be%e0%b4%a8%e0%b4%ae%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b1%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b9%e0%b4%82%e0%b4%a6%e0%b5%81%e0%b4%b2

 

ഗസ്സ: പ്രധാനമന്ത്രി റാമി ഹംദുല്ലക്ക് നേരെയുണ്ടായ വധശ്രമത്തിന് പിന്നില്‍ ഫലസ്തീന്‍ രഹസ്യാന്വേഷണ വിഭാഗം ഓഫിസറെന്ന് ഹമാസ്. വധശ്രമവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പൂര്‍ത്തിയായെന്നും ഇതിന്റെ പിന്നില്‍ ഫലസ്തീന്‍ രഹസ്യാന്വേഷണ വിഭാഗം ബ്രിഗേഡിയര്‍ ജനറല്‍ ബഹാ ബലൈയ്ഷയാണെന്നും ഹമാസ് ആഭ്യന്തര വക്താവ് ഇയാദ് അല്‍ ബോസം പറഞ്ഞു. എന്നാല്‍ ഫലസ്തീന്‍ അതോറിറ്റിയിലെ (പി.എ) രഹസ്യാന്വേഷണ വിഭാഗത്തെ മുഴുവനായും തങ്ങള്‍ കുറ്റപ്പെടുത്തുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പി.എ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മാജിദ് ഫറജിന്റെ ഉപദേശകനാണ് ബലൈയ്ഷാ.
ആക്രമണത്തില്‍ പങ്കാളികളായവരുടെ അറസ്റ്റിലൂടെ ലഭിച്ച വിവരങ്ങളുടെയും മറ്റും അടിസ്ഥാനത്തിലാണ് സമഗ്രമായ അന്വേഷണം നടത്തിയതെന്ന് ഇയാദ് അല്‍ ബോസം പറഞ്ഞു. ഫലസ്തീന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരമാണ് സ്‌ഫോടനത്തിലൂടെ പ്രധാനമന്ത്രിയെ കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പിടിയിലായവര്‍ സമ്മതിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.
ഹമാസ് ഉപതലവന്‍ ഖാലില്‍ അല്‍ ഹയ്യയും പി.എ ഉദ്യോഗസ്ഥര്‍ക്കെതിരേ രംഗത്തെത്തി. ഫത്ഹിന്റെയും ഹമാസിന്റെയും ഇടയിലുള്ള അനുരഞ്ജനത്തെ തകര്‍ക്കാനാണ് പ്രധാനമന്ത്രിക്കെതിരേ വധശ്രമം നടത്തിയതെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ ഹമാസിന്റെ ആരോപണം പി.എ അധികൃതര്‍ നിഷേധിച്ചു. വിശ്വാസ യോഗ്യമല്ലാത്ത ആരോപണമാണ് ഹമാസ് ഉന്നയിച്ചിരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.
റാമി ഹംദുല്ലക്കും പി.എ രഹസ്യാന്വേഷണ വിഭാഗം തലവന്‍ മാജിദ് ഫറജ് ഉള്‍പ്പെടെയുള്ളവര്‍ക്കും നേരെ മാര്‍ച്ച് 12നാണ് ഗസ്സയില്‍വച്ച് വധശ്രമമുണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ ഏഴ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരുക്കേറ്റിരുന്നു. വധശ്രമത്തിന് പിന്നില്‍ ഹമാസാണെന്നാണ് ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസിന്റെ ആരോപണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റീഡിങ് എടുക്കുമ്പോള്‍ത്തന്നെ ബില്‍ തുക അടയ്ക്കുന്ന പരീക്ഷണം വിജയം; സംസ്ഥാന വ്യാപകമായി നടപ്പാക്കും

Kerala
  •  11 days ago
No Image

ബി.ജെ.പി റാലിയില്‍ സന്ദീപ് വാര്യര്‍ക്കെതിരെ കൊലവിളി മുദ്രാവാക്യം

Kerala
  •  11 days ago
No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago