മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ അവകാശ ലംഘന നോട്ടിസ് നല്‍കി
തിരൂരങ്ങാടി: പരപ്പനങ്ങാടി ഹാര്‍ബര്‍ വിഷയത്തില്‍ ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ പി.കെ അബ്ദുറബ്ബ് എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടിസ് നല്‍കി.
30ന് നടന്ന നിയമസഭയുടെ പതിനാലാം സമ്മേളനത്തിലാണ് മന്ത്രിയുടെ വിവാദ പരാമര്‍ശങ്ങള്‍. ഇതിനെതിരെയാണ് ചട്ടം 154 പ്രകാരം എം.എല്‍.എ അവകാശ ലംഘന നോട്ടിസ് നല്‍കിയത്. സബ്മിഷന് മന്ത്രി സഭയില്‍ നല്‍കിയ മറുപടി വസ്തുതാ വിരുദ്ധവും, സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായിരിന്നു എന്നാണ് അബ്ദുറബ്ബിന്റെ വാദം. 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവുക്കാദര്‍ കുട്ടി നഹ തറക്കല്ലിട്ട പരപ്പനങ്ങാടി ഹാര്‍ബറിന് 2004 വരെ ഒരു തുടര്‍ നടപടിയും ഉണ്ടായില്ല എന്നും 2004ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ ഭരണാനുമതി നല്‍കിയെങ്കിലും പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് തുക വകയിരുത്തിയില്ലെന്നും അതിനാലാണ് നിര്‍മ്മാണം ആരംഭിക്കാതിരിന്നത് എന്നുമാണ് മേഴ്‌സിക്കുട്ടിയമ്മ സഭയില്‍ പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."