കൊവിഡ് -19: ഷഹീന്‍ബാഗ് സമരക്കാരെ ഒഴിപ്പിച്ചു; സമരപ്പന്തല്‍ പൊളിച്ചു മാറ്റി
ന്യൂഡല്‍ഹി: കൊവിഡ്-19 വ്യാപനം ഗുരുതരമായതിനെ തുടര്‍ന്ന് ഡല്‍ഹി ഷഹീന്‍ബാഗിലെ സി.എ.എ വിരുദ്ധ സമരക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തല്‍ പൊലിസ് പൊളിച്ചു മാറ്റി. ആളുകള്‍ ഒത്തുകൂടുന്നത് രാജ്യമെങ്ങും കര്‍ശനമായി നിയന്ത്രിച്ചതിന്റെ ഭാഗമായാണ് നടപടി.
ഡല്‍ഹി പൊലിസ് ബലം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ ഒഴിപ്പിച്ചത്. ആറ് സ്ത്രീകളെയും മൂന്ന് പുരുഷന്മാരെയും 144 ലംഘിച്ചു എന്ന പേരില്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നേരത്തെ ഡല്‍ഹി സര്‍ക്കാര്‍ കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി പുറപ്പെടുവിച്ച നിര്‍ദേശങ്ങളോട് അനുഭാവപൂര്ണ്ണമായായിരുന്നു പ്രതിഷേധക്കര് പ്രതികരിച്ചിരുന്നത്.
സമരപന്തലിലെ ആള്‍ക്കൂട്ടം കുറച്ചും നിശ്ചിത ദൂരത്തില്‍ ഇരുന്നും ആളുകള്‍ക്ക് പകരം ചെരുപ്പ് നിരാഹാരകട്ടിലില്‍ വെച്ചുമായിരുന്നു പ്രതിഷേധം മുന്നോട്ടുപോയിരുന്നത്.
101 ദിവസമായി ഡല്‍ഹിയുടെ ഹദയഭാഗത്ത് സമരം ആരംഭിച്ചിട്ട്. ജാമിഅ പൊലിസ് അതിക്രമത്തെ തുടര്‍ന്ന 15ഓളം വീട്ടമ്മമാര്‍ ആരംഭിച്ച സമരം പിന്നീട് രാജ്യം ഏറ്റെടുക്കുകയായിരുന്നു. രാജ്യത്തിന്റെ നാനാഭാഗത്തു നിന്നാണ് ആളുകള്‍ അങ്ങോട്ട് ഒഴുകിയെത്തിയത്. സമരക്കാരെ വെടിവെക്കൂ എന്ന ആഹ്വാനവുമായി ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഷഹീന്‍ബാഗിനു നേരെ സംഘ് പ്രവര്‍ത്തകര്‍ വെടിവെപ്പും മറ്റും നടത്തുകയും ചെയ്തു. കൊറോണ നിയന്ത്രണങ്ങള്‍ക്കിടെ പോലും സമരപ്പന്തലിന് നേരെ ബോംബേറ് നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."