HOME
DETAILS
MAL
മകളുടെ ചികിത്സക്ക് സഹായമഭ്യര്‍ഥിച്ച് പ്രധാനമന്ത്രിക്ക് ആഗ്രയില്‍ നിന്ന് ഒരെഴുത്ത്
backup
March 09 2017 | 05:03 AM
ആഗ്ര(യുപി): രോഗിയായ മകളുടെ ചികിത്സാ ചെലവ് താങ്ങാനാവുന്നില്ലെന്നും സഹായിക്കണമെന്നും അഭ്യര്ഥിച്ച്് ആഗ്രയില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒരെഴുത്ത്. തലാസിമിയ രോഗം ബാധിച്ച അഞ്ചുവയസ്സുകാരിക്കു വേണ്ടിയാണ് രക്ഷിതാക്കള്‍ പ്രധാനമന്ത്രിയെ സമീപിച്ചിരിക്കുന്നത്. പ്രധാനമന്ത്രി തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണ് കുട്ടിയുടെ രക്ഷിതാക്കള്‍.
അതേസമയം എഴുത്തിന് പ്രധാനമന്ത്രി ഇതുവരെ പ്രതികരിച്ചിട്ടില്ല.
നേരത്തെയും ഇത്തരം കത്തുകള്‍ പ്രധാനമന്ത്രിയെ തേടിയെത്തിയിട്ടുണ്ട്. അഛന്റെ ചികിത്സക്ക് സഹായമഭ്യര്ഥിച്ചായിരുന്നു കാണ്‍പൂരില്‍ നിന്നുള്ള രണ്ടു ആണ്‍കുട്ടികള്‍ എഴുത്തയച്ചത്. ഇവരുടെ അഛന്റെ ചികിത്സ പ്രധാനമന്ത്രി ഏറ്റെടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."