കയര്‍ മേഖലയിലെ പ്രതിസന്ധി: സഭയില്‍ പ്രതിഷേധം
തിരുവനന്തപുരം: കേരളത്തിലെ കയര്‍ മേഖല അനുഭവിക്കുന്ന രൂക്ഷമായ പ്രതിസന്ധി പരിഹരിക്കുന്നതിലെ സര്‍ക്കാര്‍ വീഴ്ചയ്‌ക്കെതിരെ നിയമസഭയില്‍ പ്രതിപക്ഷ പ്രതിഷേധം.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടിസ് നല്‍കി. എന്നാല്‍, അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
കയര്‍ മേഖലയ്ക്ക് വേണ്ടി എന്തൊക്കെയോ ചെയ്യുന്നുവെന്ന് അവകാശവാദം മുഴക്കുന്ന മന്ത്രി തോമസ് ഐസക്ക്, കയര്‍ തൊഴിലാളികളെക്കുറിച്ച് ഒരക്ഷരം പോലും മിണ്ടുന്നില്ലെന്ന് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി തേടിയ അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. കയര്‍ മേഖലയിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഗൗരവമായി ഇടപെടുമെന്ന് മന്ത്രി തോമസ് ഐസക്ക് മറുപടി നല്‍കി. കേരളത്തില്‍ ആവശ്യത്തിന് തേങ്ങയുടെ ഉല്‍പാദനം ഇല്ലാത്തതാണ് കയര്‍ മേഖല നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. 90 ശതമാനം സബ്‌സിഡിയോടെ സഹകരണ മേഖലയ്ക്കും 50 ശതമാനം സബ്‌സിഡിയോടെ സ്വകാര്യ വ്യക്തികള്‍ക്കും കയര്‍ ഉല്‍പ്പാദനത്തിനുള്ള ആധുനിക യന്ത്രങ്ങള്‍ സ്ഥാപിച്ചുനല്‍കുമെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."