HOME
DETAILS
MAL
സാമൂഹ്യസുരക്ഷാ പെന്ഷന് വിതരണം: തുക അനുവദിച്ചു
backup
March 24 2020 | 04:03 AM
തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ വിതരണംചെയ്യാന്‍ തുക അനുവദിച്ചു. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലെ പെന്‍ഷനുകളാണ് വിതരണം ചെയ്യുന്നത്. സാമൂഹ്യസുരക്ഷാ പെന്ഷന് നല്‍കുന്നതിന് 1026,60,11,200 രൂപയും ക്ഷേമനിധി പെന്‍ഷനുകള്‍ക്ക് 126,10,88,289 രൂപയുമാണ് അനുവദിച്ചത്.
സാമൂഹ്യസുരക്ഷാ പെന്ഷന് തുകയില്‍ 535,13,21,000 രൂപ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നേരിട്ട് നിക്ഷേപിക്കും. കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തികമാന്ദ്യം മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജില്‍ രണ്ടുമാസത്തെ പെന്ഷന് മുന്‍കൂര്‍ നല്‍കുമെന്ന് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ തുക അനുവദിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."