ദീപ നിശാന്തിനെതിരേ കൊലവിളിയുമായി സംഘ്പരിവാര്‍
തൃശൂര്‍: കേരളവര്‍മ്മ കോളജിലെ അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്തിനെതിരേ കൊലവിളിയുമായി സംഘ്പരിവാര്‍. രമേശ് കുമാര്‍ നായര്‍ എന്ന ബി.ജെ.പി പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നാണു കൊലവിളി ഉയര്‍ന്നിരിക്കുന്നത്. അവളുടെ രക്തം കൂടി വേണമെന്നും ക്ഷമയുടെ എല്ലാ പരിധികളും ലംഘിച്ചെന്നും 28ന് ഇയാളിട്ട പോസ്റ്റില്‍ പറയുന്നു.
'ഞങ്ങള്‍ അതിനായി ശ്രമിക്കുകയാണ് 'എന്നായിരുന്നു ഇതിനു മറുപടിയുമായി ബി.ജെ.പി നേതാവായ ബിജുനായരുടെ അക്കൗണ്ടില്‍നിന്നുള്ള മറുപടി കമന്റ്. ബി.ജെ.പി കേരള ഐ.ടി സെല്‍ തലവനും സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ അടുത്ത അനുയായിയുമാണ് ഇയാള്‍. കത്‌വ സംഭവത്തില്‍ പ്രതിഷേധിച്ചെഴുതിയ ദീപക് ശങ്കരനാരായണന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ദീപ നിശാന്ത് അനുകൂലിച്ചിരുന്നു. ഇതിനെ തുടര്‍ന്നു ബി.ജെ.പി നേതാവ് ടി.ജി മോഹന്‍ദാസ് ദീപക്കിന്റെയും ദീപ നിശാന്തിന്റെയും മേല്‍വിലാസവും ഫോണ്‍ നമ്പറും പരസ്യപ്പെടുത്തുകയും എല്ലാ പ്രവര്‍ത്തകരും ഇവര്‍ക്കെതിരേ രംഗത്തുവരണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇതിനു പിന്നാലെയാണു രമേശിന്റെയും ബിജുവിന്റെയും കൊലവിളി.
ഇതിനു മുന്‍പും സംഘ്പരിവാര്‍ അനുകൂലികള്‍ ദീപ നിശാന്തിനുനേരെ ഫേസ്ബുക്കില്‍ കൊലവിളി നടത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയ്ക്കും രേഖാമൂലം പരാതി നല്‍കിയതായി ദീപ നിശാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."