HOME
DETAILS
MAL
ഒ. അബ്ദുല്റഹ്മാന് കുട്ടിക്കും പത്മജക്കും ചുമതല
backup
March 24 2020 | 04:03 AM
തിരുവനന്തപുരം: തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് സ്ഥാനത്തേക്കുവന്ന ഒഴിവില്‍ രണ്ടുപേര്‍ക്ക് ചുമതല നല്കി മുല്ലപ്പള്ളി രാമചന്ദ്രന്. പത്മജ വേണുഗോപാലിനും അബ്ദുല്റഹ്മാന് കുട്ടിക്കുമാണ് ചുമതല നല്‍കിയത്.
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്ന് ടി.എന്‍ പ്രതാപന് ഡി.സി.സി പ്രസിഡന്റ് സ്ഥാനം രാജിവച്ചിരുന്നു. പ്രതാപന്റെ രാജി അംഗീകരിച്ചാണ് രണ്ടു പേര്‍ക്ക് ചുമതല നല്‍കിയത്.എം.പി ആയതിനെ തുടര്‍ന്ന് സ്ഥാനം ഒഴിയാന്‍ പ്രതാപന് സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും എ, ഐ ഗ്രൂപ്പ് തര്‍ക്കത്തെ തുടര്‍ന്ന് പുതിയ ആളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമവായമെന്ന നിലയിലാണ് ഐ ഗ്രൂപ്പില്‍ നിന്ന് പത്മജയെയും എ ഗ്രൂപ്പിന്റെ അബ്ദുല്റഹ്മാന് കുട്ടിയെയും താല്‍ക്കാലിക ചുമതലക്കാരായി പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."