HOME
DETAILS

പാഠ്യപദ്ധതിയില്‍ സംരംഭകത്വം ഉള്‍പ്പെടുത്തുന്നത് സജീവ പരിഗണനയില്‍: ടോം ജോസ്

  
backup
April 29 2018 | 18:04 PM

%e0%b4%aa%e0%b4%be%e0%b4%a0%e0%b5%8d%e0%b4%af%e0%b4%aa%e0%b4%a6%e0%b5%8d%e0%b4%a7%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%82%e0%b4%ad%e0%b4%95


കൊച്ചി: സ്‌കൂള്‍, കോളജ് തലം മുതല്‍ പാഠ്യപദ്ധതിയില്‍ സംരംഭകത്വം ഉള്‍പ്പെടുത്തുന്നകാര്യം സജീവ പരിഗണനയിലാണെന്ന് അഡിഷനല്‍ ചീഫ് സെക്രട്ടറി ടോം ജോസ്. ഇന്ത്യ സ്‌കില്‍സ് കേരള 2018 പോലുള്ള നൈപുണ്യമേളകളില്‍ സംരംഭക താല്‍പര്യമുള്ളവര്‍ക്ക് എല്ലാ വിധ പ്രോത്സാഹനവും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാവസായിക പരിശീലന വകുപ്പും കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സും (കെയ്‌സ്) സംയുക്തമായി സംഘടിപ്പിക്കുന്ന നൈപുണ്യമേളയില്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റാളുകള്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം.
കേരളത്തില്‍ സംരംഭക താല്‍പര്യമുള്ള യുവാക്കള്‍ കുറവാണ്. എന്നാല്‍ മികച്ച തൊഴില്‍ നൈപുണ്യമുള്ള ചെറുപ്പക്കാര്‍ ഇവിടെയുണ്ട്. അവരില്‍ സംരംഭകത്വം വളര്‍ത്തിയെടുക്കാന്‍ കെയ്‌സ് മികച്ച പ്രവര്‍ത്തനമാണ് നടത്തുന്നത്.
സ്‌കൂള്‍ തലം മുതല്‍ ഈ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയാല്‍ വിദ്യാര്‍ഥികളുടെ മനോഭാവത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകും. ഇതാണ് സര്‍ക്കാരിന്റെ സജീവ പരിഗണനയിലുള്ളത്. കെയ്‌സ് ഇക്കാര്യത്തില്‍ എല്ലാ സഹായവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ സ്‌കില്‍സ് കേരള 2018ല്‍ ഉരുത്തിരിയുന്ന നൂതനമായ ആശയങ്ങളെയും മാതൃകകളെയും സര്‍ക്കാര്‍ സംവിധാനത്തിലേക്ക് ഏറ്റെടുക്കാനുള്ള പദ്ധതിയുണ്ട്.
പൊതു മാനദണ്ഡങ്ങള്‍ പാലിച്ചുള്ള വിലയിരുത്തലിനു ശേഷമായിരിക്കും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനമൊട്ടാകെ നടന്ന ഇന്ത്യ സ്‌കില്‍സ് കേരള 2018 മത്സരങ്ങളില്‍ ആകെ 7422 പേരാണ് 20 ട്രേഡുകളിലായി പങ്കെടുത്തത്. വിജയികളായ 112 പേരാണ് രണ്ടു ദിവസങ്ങളിലായി കൊച്ചിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം; മുന്നറിയിപ്പുമായി ഖത്തർ

qatar
  •  3 months ago
No Image

 പൊലിസ് ഉദ്യോഗസ്ഥന്‍ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

Kerala
  •  3 months ago
No Image

സഊദി ദേശീയ ദിനം നാളെ; 8,000 ദേശീയ പതാകകൾ റിയാദിൽ നിറയും

Saudi-arabia
  •  3 months ago
No Image

ബ്ലാസ്റ്റേഴ്‌സിന് ആദ്യ വിജയം; ഈസ്റ്റ് ബംഗാളിനെ വീഴ്ത്തിയത് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക്

Football
  •  3 months ago
No Image

നാട്ടിലേക്ക് പണം അയക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഒമാനി റിയാലിന്റെ വിനിമയ നിരക്ക് താഴ്ന്നു, ഇപ്പോൾ പണമയച്ചാൽ നഷ്ട്ടം

oman
  •  3 months ago
No Image

തിരുപ്പതി ലഡ്ഡുവിലെ മൃഗക്കൊഴുപ്പ് വിവാദം; മോദിക്ക് കത്തെഴുതി ജഗന്‍ മോഹന്‍ റെഡ്ഡി

National
  •  3 months ago
No Image

'സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പാര്‍ട്ടിയാണ് എല്ലാത്തിനും മുകളില്‍; പരസ്യ പ്രസ്താവന അവസാനിപ്പിക്കുന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

ഗള്‍ഫ് രാജ്യങ്ങളിലെ താപനില കുറയും; വേനല്‍ക്കാലത്തിന് അവസാനമായി

uae
  •  3 months ago
No Image

തൃശൂര്‍ നഗരത്തില്‍ തിങ്കളാഴ്ച ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

Kerala
  •  3 months ago
No Image

മനുഷ്യന്റേതെന്ന് സംശയം; ഷിരൂരില്‍ നിന്ന് കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്കായി ലാബിലേക്ക് മാറ്റി

Kerala
  •  3 months ago