HOME
DETAILS

പൊതുമരാമത്ത് പലചരക്കു സാധനങ്ങള്‍  നല്‍കുമെന്ന വ്യാജപ്രചാരണം പൊടിപൊടിക്കുന്നു  

  
backup
March 24 2020 | 04:03 AM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%ae%e0%b4%b0%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b4%b2%e0%b4%9a%e0%b4%b0%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b8%e0%b4%be
 
ആലപ്പുഴ: മഹാമാരി പടരുന്ന കാലത്തും സമൂഹമാധ്യമങ്ങള്‍ വഴിയുള്ള വ്യാജവാര്‍ത്തകള്‍ക്ക് ഒരു പഞ്ഞവുമില്ല. ആശങ്ക പരത്തുന്ന സന്ദേശങ്ങള്‍ക്കൊപ്പം ജനങ്ങള്‍ക്ക് 'ആശ്വാസം' പകരുന്നവയെന്ന പേരില്‍ നുണകളും നിര്‍മിച്ചുവിടുകയാണ് ചിലര്‍.
സര്‍ക്കാര്‍ പൊതുമരാമത്ത് വകുപ്പു വഴി സൗജന്യമായി വിതരണം നടത്തുമെന്നു പറഞ്ഞ് ഭക്ഷ്യവസ്തുക്കളുടെ നീണ്ട ലിസ്റ്റ് ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നു. ഏപ്രില്‍ രണ്ടിന് എല്ലാ റേഷന്‍ കാര്‍ഡുടമകള്‍ക്കും കൊവിഡ് ബോണസായി ഇതു കൊടുക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. 40 കിലോഗ്രാം പുഴുങ്ങലരിയും 10 കിലോ പഞ്ചസാരയും മുതല്‍ കുറെ അവശ്യസാധനങ്ങള്‍ ലിസ്റ്റിലുണ്ട്. കൂടാതെ ഒരോ ആഴ്ചയും 125 രൂപയുടെ പച്ചക്കറി കൂപ്പണും കൂട്ടത്തിലുണ്ട്. ഏതോ വിരുതന്‍ പൊതുമരാമത്ത് വകുപ്പിന്റെ തലയില്‍ വച്ചുകെട്ടി ഇറക്കിയ ലിസ്റ്റ് വാട്‌സാപ്പില്‍ നിറഞ്ഞോടിയതോടെ വകുപ്പു മന്ത്രി ജി. സുധാകരന്‍ തന്നെ ഇതിനെതിരേ മറുകുറിപ്പുമായി രംഗത്തുവന്നു.
ഫേസ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സമൂഹമാധ്യമങ്ങളില്‍ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ പേരില്‍ വ്യാജപ്രചാരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടുവെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. കൊവിഡ്-19ന്റെ സാഹചര്യത്തില്‍ ഇത്തരം വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവരെ കണ്ടെത്തി ആവശ്യമായ നടപടി സ്വീകരിക്കും. പൊതുമരാമത്ത് വകുപ്പിനു ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്യുന്ന ഉത്തരവാദിത്വമില്ല. വ്യാജപ്രചാരണം നടത്താതിരിക്കണമെന്ന് മന്ത്രി കുറിപ്പില്‍ അഭ്യര്‍ഥിച്ചു.


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  13 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  13 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  13 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  13 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  13 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  13 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  13 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  13 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  13 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  13 days ago