HOME
DETAILS
MAL
ഒന്നര വര്‍ഷത്തിനുള്ളില്‍ നിയമസഭ ഡിജിറ്റലാക്കും: സ്പീക്കര്‍
backup
February 06 2019 | 18:02 PM
തിരുവനന്തപുരം: തുറവൂരിലും, വെള്ളമുണ്ടയിലും പുതിയ സര്‍ക്കാര്‍ ഐ.ടി.ഐകള്‍ തുടങ്ങാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തുറവൂരില്‍ ഇലക്ട്രീഷ്യന്‍, മെക്കാനിക് ഡീസല്‍ എന്നീ രണ്ടു ട്രേഡുകളുടെ രണ്ടുവീതം യൂനിറ്റുകള്‍ അനുവദിക്കും. വെള്ളമുണ്ടയില്‍ ഇലക്ട്രീഷ്യന്‍, പ്ലംബര്‍ എന്നീ ട്രേഡുകളുടെ രണ്ടുവീതം യൂനിറ്റുകളാണ് തുടങ്ങുക. രണ്ടിടത്തും 6 വീതം പുതിയ തസ്തികകള്‍ സൃഷ്ടിക്കും.മോട്ടോര്‍ വാഹന വകുപ്പിനു കീഴില്‍ കൊണ്ടോട്ടി, ഫറോക്ക്, പയ്യന്നൂര്‍, ചടയമംഗലം, പത്തനാപുരം, കോന്നി, വര്‍ക്കല എന്നിവിടങ്ങളില്‍ പുതിയ സബ് ആര്‍.ടി ഓഫിസുകള്‍ തുടങ്ങാന്‍ തീരുമാനിച്ചു. ഓരോ ഓഫിസിലും 7 വീതം തസ്തികകള്‍ അനുവദിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."