HOME
DETAILS

മോദിക്ക് ദീദിയുടെ പ്രഹരം; പരുക്ക് നിയമവാഴ്ചയ്ക്ക്

  
backup
February 06 2019 | 18:02 PM

suprabhaatham-editorial-07-02-2019

 

പശ്ചിമബംഗാള്‍ പൊലിസ് കമ്മിഷണര്‍ രാജീവ് കുമാറിനെ കസ്റ്റഡിയിലെടുക്കാനോ ബലംപ്രയോഗിക്കാനോ അറസ്റ്റ് ചെയ്യാനോ പാടില്ലെന്ന സുപ്രിംകോടതി വിധിയോടെ മമത-മോദി പോരാട്ടത്തിന് താല്‍കാലിക വിരാമമുണ്ടായിരിക്കുകയാണ്.


ശാരദാ ചിറ്റ് ഫണ്ട്, റോസ് വാലി അഴിമതിക്കേസ് അന്വേഷിച്ചിരുന്ന പ്രത്യേക അന്വേഷണസംഘം തലവനായിരുന്ന രാജീവ് കുമാര്‍ അഴിമതിക്കേസിലെ തെളിവുകള്‍ നശിപ്പിച്ചു എന്നാരോപിച്ചായിരുന്നു സി.ബി.ഐ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍വന്നത്. രാത്രിയില്‍ നാല്‍പതംഗ സി.ബി.ഐ സംഘം രാജീവ് കുമാറിന്റെ വീടു വളഞ്ഞ് അറസ്റ്റ് ചെയ്യാന്‍വന്നത് ഒരു ഗുണ്ടാനേതാവിനെ അറസ്റ്റ് ചെയ്യാനുള്ള സന്നാഹത്തോടെയായിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൊട്ടിത്തെറിക്കുകയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനെ സി.ബി.ഐ അറസ്റ്റ് ചെയ്യാന്‍ വന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലിസിനെക്കൊണ്ട് കസ്റ്റഡിയിലെടുപ്പിക്കുകയുമായിരുന്നു. ഇതേതുടര്‍ന്നാണ് ബംഗാളില്‍ ഭരണഘടനാ പ്രതിസന്ധി ഉരുണ്ടുകൂടുകയും സി.ബി.ഐയെ ബി.ജെ.പി സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണെന്നാക്ഷേപിച്ച് മമത മെട്രോചാനലില്‍ കഴിഞ്ഞ ഞായറാഴ്ച ധര്‍ണ ആരംഭിക്കുകയും ചെയ്തത്. സുപ്രിംകോടതി വിധി വന്നതോടെ ചൊവ്വാഴ്ച അവര്‍ ധര്‍ണ അവസാനിപ്പിക്കുകയും ചെയ്തു. ധാര്‍മിക വിജയം അവകാശപ്പെട്ടാണ് ധര്‍ണ അവസാനിപ്പിച്ചത്.


അറസ്റ്റ് ചെയ്യാന്‍വന്ന സി.ബി.ഐ സംഘത്തെ സംസ്ഥാന പൊലിസ് കസ്റ്റഡിയിലെടുക്കുകയും അതിനെതിരേ കേന്ദ്രസേന സംസ്ഥാന പൊലിസ് കേന്ദ്രം വളയുകയും ചെയ്ത നടപടി സ്വതന്ത്ര ഭാരതത്തിന്റെ ചരിത്രത്തില്‍ ആദ്യമാണ്. ഭരണഘടനാ തകര്‍ച്ചയാണ് ബംഗാളില്‍ സംഭവിച്ചതെന്ന വിശദീകരണമാണ് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ലോക്‌സഭയില്‍ നല്‍കിയത്. എന്നാല്‍ ഇത്തരമൊരു പരിണാമഗുപ്തിക്ക് ഇടവരുത്തിയത് ബി.ജെ.പി സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങളാണെന്ന യാഥാര്‍ഥ്യം അദ്ദേഹം മൂടിവയ്ക്കുകയും ചെയ്യുന്നു.


ഭരണത്തിലേറിയതു മുതല്‍ രാഷ്ട്രീയ എതിരാളികളോട് പകപോക്കല്‍ നയമാണ് ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചുപോന്നത്. അതിനായി രാജ്യത്തെ ഏറ്റവും വലിയ അന്വേഷണ ഏജന്‍സിയായ സി.ബി.ഐയുടെ മഹത്വം വരെ കളഞ്ഞുകുളിച്ചു. സുപ്രിംകോടതി വിശേഷിപ്പിച്ചതുപോലെ കൂട്ടിലെ തത്തയാക്കി. രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളായ ജുഡീഷ്യറി, റിസര്‍വ് ബാങ്ക്, മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്നിവയിലൊക്കെ കൈവച്ച് അവയുടെ സ്വതന്ത്രമായ നിലനില്‍പ്പ് തന്നെ അവതാളത്തിലാക്കി. നിരവധി രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവര്‍ത്തകരെയും കള്ളക്കേസുകളില്‍കുടുക്കി തേജോവധം ചെയ്തു. സി.ബി.ഐയെക്കൊണ്ട് റെയ്ഡുകള്‍ നടത്തിച്ചു. ബി.ജെ.പിയെ ആരൊക്കെ എതിര്‍ക്കുന്നുവോ അവരെയൊക്കെ സി.ബി.ഐയെ ഉപയോഗിച്ച് പീഡിപ്പിച്ചു.


റെയ്ഡുകള്‍ക്കു വിധേയരാകുന്നവരൊക്കെ അതിനെ അപലപിക്കുകയോ വിലപിക്കുകയോ ആയിരുന്നു പതിവ്. എന്നാല്‍ ആ പതിവിനു വിപരീതമായി മമത സടകുടഞ്ഞെഴുന്നേറ്റത് ബി.ജെ.പിയുടെ പകപോക്കല്‍ രാഷ്ട്രീയത്തിനേറ്റ കനത്ത പ്രഹരം തന്നെയായിരുന്നു. ശാരദ, റോസ്‌വാലി അഴിമതിക്കേസില്‍ മമതയുടെ പേരുവരെ പറഞ്ഞുകേള്‍ക്കുമ്പോള്‍ അവര്‍ക്കെതിരേ നിയമ നടപടിയുണ്ടാവുക സ്വാഭാവികം. എന്നാല്‍ ബി.ജെ.പി സര്‍ക്കാര്‍ അത് പ്രയോഗിച്ചരീതി മമത രാഷ്ട്രീയനേട്ടത്തിനായി അതിവിദഗ്ധമായി ഉപയോഗപ്പെടുത്തി. അഴിമതിക്കേസ് അപ്രസക്തമാവുകയും ചെയ്തു.


സംസ്ഥാനത്തിന്റെ സ്വയം ഭരണാവകാശത്തിന്മേല്‍ ബി.ജെ.പി സര്‍ക്കാരിന്റെ കടന്ന്കയറ്റമായി സംഭവത്തെ മാറ്റിമറിക്കാന്‍ അവര്‍ക്കു കഴിഞ്ഞു. രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ കക്ഷികളെയും ഒപ്പംനിര്‍ത്താനും അവര്‍ക്കായി. ഇതവരുടെ രാഷ്ട്രീയ നേട്ടമാണ്. ഇത്തരം പോരാട്ടങ്ങളും ചടുലനീക്കങ്ങളുമാണ് ബംഗാളിന്റെ മുഖ്യമന്ത്രിസ്ഥാനത്തുവരെ അവരെ എത്തിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പെട്ട ആയിരക്കണക്കിന് കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട കേസാണിത്. എന്നാല്‍ ഇതില്‍ ഇടപെടാനുള്ള ധാര്‍മികാവകാശം സി.ബി.ഐയെ ദുരുപയോഗം ചെയ്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ എന്നോ നഷ്ടപ്പെടുത്തിയതുമാണ്. ചുരുക്കത്തില്‍ ഫെഡറലിസത്തെ തകര്‍ക്കുന്നതും നിയമവാഴ്ചയ്ക്കു പുല്ലുവില കല്‍പ്പിക്കുന്നതുമായ കേന്ദ്ര സര്‍ക്കാരിന്റെ നിലപാടുകള്‍ അവര്‍ക്കെതിരേ സമര്‍ഥമായി ഉപയോഗിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് മമത.


മമതയുടെ മനഃസാക്ഷി സൂക്ഷിപ്പുകാരനും മന്ത്രിയുമായ മദന്‍മിശ്ര, തൃണമൂല്‍ കോണ്‍ഗ്രസ് ലോക്‌സഭാ നേതാവ് സുധീപ് ബന്ദോപാധ്യായ, എം.പി തപസ് പോള്‍ എന്നിവരെ 2016ല്‍ റോസ് വാലി, ശാരദാഫണ്ട് കേസില്‍ സി.ബി.ഐ അറസ്റ്റ് ചെയ്തിരുന്നു. 17 ലക്ഷം സാധാരണക്കാരുടെ സമ്പാദ്യമാണ് രണ്ടു കമ്പനികളുംകൂടി തട്ടിയെടുത്തത്. ശാരദാ ഗ്രൂപ്പ് 1.8 കോടി കൊടുത്ത് മമതയുടെ ഒരു പെയിന്റിങ് വാങ്ങിയതില്‍നിന്നു തന്നെ അവര്‍ക്കും ഇതിലുള്ള പങ്ക് വ്യക്തമാകുന്നുണ്ട്.
അഴിമതിക്കേസില്‍പെട്ട തൃണമൂല്‍ നേതാക്കള്‍ ബി.ജെ.പിയിലെത്തിയപ്പോള്‍ അവര്‍ക്കെതിരേയുള്ള കേസുകള്‍ മോദി സര്‍ക്കാര്‍ മരവിപ്പിച്ചു. തെരഞ്ഞെടുപ്പിനു രണ്ടു മാസം ബാക്കിനില്‍ക്കുമ്പോള്‍ മമതയുടെ ഭരണത്തെ തകര്‍ക്കാമെന്ന വ്യാമോഹത്തോടെ മോദി സര്‍ക്കാര്‍ നടത്തിയ കടന്നുകയറ്റം പരാജയപ്പെടുകയും മമത നേട്ടമുണ്ടാക്കുകയും ചെയ്തു. ദേശീയതയുടെ മുഖംമൂടിയണിഞ്ഞ് രാഷ്ട്രീയ പ്രതിയോഗികളെ അമര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന മോദിക്ക ് ബംഗാളില്‍ നിന്ന് കിട്ടിയത് കനത്ത തിരിച്ചടി തന്നെയാണ്. എന്നാല്‍ അതിന്റെ പരുക്കേറ്റത് നിയമവാഴ്ചയ്ക്കും ഫെഡറലിസത്തിനുമാണെന്ന യാഥാര്‍ഥ്യം മുഴച്ചുനില്‍ക്കുകയും ചെയ്യുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് കോൺഗ്രസിലെ കൊഴി‌ഞ്ഞുപോക്ക് മാധ്യമ സൃ‌ഷ്‌ടി; കെ സി വേണുഗോപാൽ

Kerala
  •  a month ago
No Image

എറണാകുളത്തും പത്തനംതിട്ടയിലും ശക്തമായ മഴയ്ക്ക് സാധ്യത

Kerala
  •  a month ago
No Image

ആലപ്പുഴയിൽ മിന്നലടിച്ചു സ്ത്രീ മരിച്ചു

Kerala
  •  a month ago
No Image

ഒരു ട്വിങ്കിളുണ്ടോ?... സോഷ്യല്‍ മീഡിയയില്‍ ട്രെന്റായി ഗൂഗിള്‍ പേയുടെ ലഡു

Tech
  •  a month ago
No Image

ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി നാല് പേര്‍ മരിച്ചു

Kerala
  •  a month ago
No Image

റേഷന്‍ കാര്‍ഡ് മസ്റ്ററിങ്ങ് നവംബര്‍ 30 വരെ നീട്ടി

latest
  •  a month ago
No Image

ശബരിമല തീര്‍ഥാടകര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ്,ഇ-ടോയ്‌ലറ്റ്; ശബരിമലയില്‍ പ്രത്യേക സൗകര്യങ്ങളൊരുക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

Kerala
  •  a month ago
No Image

'സതീഷിന് പിന്നില്‍ ഞാനാണെന്ന് വരുത്തി തീര്‍ക്കുകയാണ്', എന്റെ ജീവിതം വെച്ച് കളിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ശോഭ സുരേന്ദ്രന്‍

Kerala
  •  a month ago
No Image

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

Kerala
  •  a month ago
No Image

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസില്‍ തലവേദന സൃഷ്ടിച്ച് വീണ്ടും കൊഴിഞ്ഞുപോക്ക്

Kerala
  •  a month ago