HOME
DETAILS

ചില്ലറ വ്യാപാര രംഗത്ത് സഊദി വല്‍ക്കരണം എളുപ്പമല്ലെന്ന് വിദഗ്ധര്‍

  
backup
March 09 2017 | 11:03 AM

%e0%b4%9a%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%b1-%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%aa%e0%b4%be%e0%b4%b0-%e0%b4%b0%e0%b4%82%e0%b4%97%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%b8

റിയാദ്: വിവിധ മേഖലകളില്‍ ഉയര്‍ന്ന തോതിലുള്ള ശക്തമായ സഊദി വല്‍ക്കരണം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാര്‍ ശ്രമം ചില്ലറ വ്യാപാര മേഖലകളില്‍ എളുപ്പമെല്ലെന്നു വിദഗ്ധര്‍. പതിനേഴു ലക്ഷം തൊഴിലവസരങ്ങളുള്ള ചില്ലറ വ്യാപാര മേഖലകളില്‍ പ്രധാന മൂന്നു വെല്ലു വിളികളാണ് നേരിടുന്നതെന്നും അവ മറികടക്കാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രയാസമാണെന്നും സഊദി ഇക്കണോമിക് സൊസൈറ്റി അംഗം ഡോ. ഉസാം ഖലീഫ പറഞ്ഞു.

കുറഞ്ഞ വേതനവും സുദീര്‍ഘമായ തൊഴില്‍ സമയവും പരിശീലനത്തിന്റെയും പരിചയസമ്പത്തിന്റെയും അഭാവവും നിര്‍ബന്ധിത സഊദി വല്‍ക്കരണത്തിനു തടസ്സം നേരിടുന്നത്. ഇരുപതു ലക്ഷത്തോളം വിദേശികള്‍ കൈകാര്യം ചെയ്യുന്ന ചില്ലറ വില്‍പ്പന മേഖലയില്‍ നിലവില്‍ സഊദികള്‍ വെറും മൂന്നു ലക്ഷം മാത്രമാണ്. ഇവരില്‍ ഭൂരിഭാഗവും കാഷ്യര്‍മാരും സൂപ്പര്‍വൈസര്‍മാരുമാണ്.

സഊദി വല്‍ക്കരണത്തിനു തടസ്സമാകുന്ന സുദീര്‍ഘമായ ജോലി സമയവും അവധികളുടെ കുറവും പരിഗണിക്കണമെന്നും നേരത്തെ ധാരണയിലെത്തിയ സ്വകാര്യ മേഖലയില്‍ ദ്വിദിന അവധി നടപ്പാക്കുന്നതിന് അധികൃതര്‍ ശ്രദ്ധ ചെലുത്തണമെന്നും വിദഗ്ദ്ധര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 

വര്‍ധിച്ചുവരുന്ന ജീവിത ചെലവ് കണക്കിലെടുത്ത് സ്വദേശികളുടെ മിനിമം വേതനം നാലായിരം റിയാലായി നിശ്ചയിക്കണമെന്ന് സാമ്പത്തിക വിദഗ്ധന്‍ ഡോ. അബ്ദുറസാഖ് അല്‍മദനി ആവശ്യപ്പെട്ടു. വലിയ പരിചയസമ്പത്തുള്ള വിദേശികള്‍ക്കു പകരം നില്‍ക്കുന്നതിന് സഊദികള്‍ക്ക് സാധിക്കില്ല എന്ന വാദം ഉന്നയിച്ച്, ചില്ലറ വ്യാപാര മേഖലയിലെ സഊദി വല്‍ക്കരണം ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതിന് ചില വ്യവസായികളെ പ്രേരിപ്പിച്ചേക്കുമെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈയില്‍ വിദേശത്ത് നിന്ന് എത്തിച്ച ഐ ഡ്രോപ് പിടികൂടി കസ്റ്റംസ്

uae
  •  23 days ago
No Image

സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത കമ്പനികളില്‍ നിന്ന് ഒരാള്‍ക്ക് 96,000 ദിര്‍ഹം പിഴ ഈടാക്കാന്‍ യുഎഇ

uae
  •  23 days ago
No Image

രാഹുലിനെ തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍; വെണ്ണക്കര ബൂത്തില്‍ വാക്കുതര്‍ക്കം

Kerala
  •  23 days ago
No Image

ദുബൈയില്‍ ടൂറിസ്റ്റ്, സന്ദര്‍ശക വീസക്ക് ഹോട്ടല്‍ ബുക്കിങ്ങും റിട്ടേണ്‍ ടിക്കറ്റും നിര്‍ബന്ധമാക്കി

uae
  •  23 days ago
No Image

ഉത്തര്‍പ്രദേശില്‍ ദളിത് പെണ്‍കുട്ടിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി ഉപേക്ഷിച്ച നിലയില്‍

National
  •  23 days ago
No Image

വാഹന പ്രേമികള്‍ക്ക് ആവേശമായി അബൂദബി സ്‌പോര്‍ട്‌സ് കാര്‍ മീറ്റപ്പ് 

uae
  •  23 days ago
No Image

ആന്റിബയോട്ടിക്കുകളുടെ ഉപയോഗത്തില്‍ 20 മുതല്‍ 30 ശതമാനം വരെ കുറവ് വന്നു: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  23 days ago
No Image

പ്രവാസിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ ഡെപ്യൂട്ടി തഹസില്‍ദാര്‍ അറസ്റ്റില്‍

Kerala
  •  23 days ago
No Image

കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഐശ്വര്യയെ തൃശൂരില്‍ നിന്ന് കണ്ടെത്തി; നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍

Kerala
  •  23 days ago
No Image

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; തഞ്ചാവൂരില്‍ അധ്യാപികയെ ക്ലാസില്‍ കയറി കഴുത്തറുത്ത് കൊന്നു

National
  •  23 days ago