ആരാധനാലയങ്ങള്‍ അടച്ചിട്ടും മദ്യശാലകള്‍ പൂട്ടുന്നില്ല: വിമര്‍ശനവുമായി മുനവറലി തങ്ങള്‍
മലപ്പുറം: കൊവിഡ്-19ന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചുപൂട്ടിയിട്ടും എന്തുകൊണ്ട് ആണ് മദ്യശാലകള്‍ക്ക് പൂട്ടിടാന്‍ സര്‍ക്കാര്‍ തയാറാവാത്തതെന്നു മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. വിദേശ നാടുകളിലും മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിലും മദ്യഷാപ്പുകള്‍ അടച്ചു പൂട്ടിയത് ഭരണകൂടം അറിയാത്തതായി ഭാവിക്കുകയാണ്.
തീര്‍ഥാടകര്‍ എത്തിച്ചേരുന്ന വിവിധ മതസ്ഥരുടെ ആരാധനാലയങ്ങളുടെ വാതിലുകളും അടഞ്ഞിരിക്കുകയാണ്. കൊറോണ വൈറസിന്റെ വ്യാപനത്തിന് ഏറെ സാധ്യതയുള്ള നാടുകളിലൊന്നായിട്ടാണ് ഇന്ത്യയെ ആരോഗ്യ രംഗത്തെ വിദഗ്ധര്‍ നോക്കിക്കാണുന്നത്. രാജ്യത്ത് ഒരാഴ്ചക്കുള്ളില്‍ മാത്രം കൊവിഡ് 19 രോഗ ബാധിതരുടെ എണ്ണം ഇരട്ടിയായിരിക്കുകയാണ്. ആരാധനാലയങ്ങള്‍ അടച്ചിടാനും വിശ്വാസികള്‍ തയാറായി. എന്നാല്‍ സംസ്ഥാനത്ത് ഇതുവരെയായിട്ടും മദ്യഷാപ്പുകള്‍ അടച്ചു പൂട്ടാന്‍ സര്‍ക്കാര്‍ തയാറാകാത്തത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."