സൈനികന്റെ വീരമൃത്യു; മൂന്ന് സഹപ്രവര്‍ത്തകരെ സൈന്യം കസ്റ്റഡിയിലെടുത്തു
ശ്രീനഗര്‍: ജമ്മുകശ്മിരില് ഭീകരാക്രമണത്തില്‍ സൈനികന് വീരമൃത്യു വരിച്ച സംഭവത്തിനു പിന്നില്‍ സഹപ്രവര്‍ത്തകരായ മൂന്ന് സൈനികര്‍ക്ക് പങ്കെന്ന് സംശയം. ഇതേ തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്യാനായി സൈന്യം കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ രാഷ്ട്രീയ റൈഫിള്‍സിലെ ജവാനായ ഔറംഗസീബ് ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ചിരുന്നു. ഓറംഗസീബിന്റെ നീക്കം സഹപ്രവര്‍ത്തകര്‍ ചോര്‍ത്തിക്കൊടുത്തതാണ് അദ്ദേഹത്തിനെ കൊലപ്പെടുത്താന്‍ വഴിയൊരുങ്ങിയതെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് മൂന്ന് സൈനികരെയും കസ്റ്റഡിയിലെടുത്തത്.
കശ്മിരിലെ പുല്‍വാമ ജില്ലയില്‍ ഒരു സ്വകാര്യ വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു ഇദ്ദേഹത്തെ ഭീകരര്‍ തട്ടിക്കൊണ്ടുപോയി വെടിവച്ച് കൊന്നത്. ഹിസ്ബുല്‍ മുജാഹിദീന്‍ ഭീകരന് സമീര്‍ ടൈഗറിനെ കൊലപ്പെടുത്തിയ സൈനിക സംഘത്തില്‍ അംഗമായിരുന്നു ഔറംഗ സീബ്.
മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന് ശൗര്യ ചക്ര അവാര്‍ഡ് നല്കി ആദരിച്ചിരുന്നു. പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്, കരസേനാ മേധാവി ജനറല്‍ ബിപിന്‍ ചന്ദ്ര എന്നിവര്‍ അദ്ദേഹത്തിന്റെ വസതിയിലെത്തി ബന്ധുക്കളെ സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."