HOME
DETAILS
MAL
കേരളത്തില്‍നിന്നു മടങ്ങിയ തമിഴ് തൊഴിലാളികളെ അതിര്‍ത്തിയില്‍ തമിഴ്നാട് തടഞ്ഞു
backup
March 24 2020 | 04:03 AM
തൊടുപുഴ: കേരളത്തില്‍നിന്നു മടങ്ങിയ തമിഴ്നാട് സ്വദേശികളായ തൊഴിലാളികളെ അതിര്‍ത്തിയില്‍ തമിഴ്നാട് പൊലിസ് തടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കെട്ടിട നിര്‍മാണ മേഖലയില്‍ ജോലിചെയ്തിരുന്ന തൊഴിലാളികള്‍ തമിഴ്നാട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുമളിയിലെ അതിര്‍ത്തി ചെക്കുപോസ്റ്റില്‍ പൊലിസ് തടഞ്ഞത്. തമിഴ്നാടു സ്വദേശികളാണെന്ന് തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കടത്തിവിടാതിരുന്നത് നേരിയ സംഘര്‍ഷത്തിനിടയാക്കി. തുടര്‍ന്ന് തമിഴ്നാട്ടിലെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ ഇടപ്പെട്ടതോടെ തൊഴിലാളികളുടെ രേഖകള്‍ കൃത്യമായി പരിശോധിച്ച ശേഷം തമിഴ്നാട്ടിലേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട് എല്ലാ മേഖലകളിലും പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."