നിലപാടുകളെ സ്വാധീനിക്കാന്‍ ഒരു വിഭാഗം മുസ്ലിം നേതാക്കളുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ ബാധ പടരുന്നതിനിടെ സി.എ.എ, എന്‍.ആര്.സി, എന്‍.പി.ആര് വിഷയത്തില്‍ മുസ്ലിംസംഘടനകളുടെ നിലപാടുകളെ സ്വാധീനിക്കാന്‍ ഡല്‍ഹിയില്‍ ഒരു വിഭാഗം മുസ്ലിംനേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂടിക്കാഴ്ച. കേരളത്തിലെയും ഉത്തരേന്ത്യയിലെയും വിവിധ മുസ്ലിം സംഘടനാ നേതാക്കളുമായാണ് നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തിയത്. ഇതിനായി ഒരു വിഭാഗം നേതാക്കളെ മോദി വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം.
എന്നാല്‍ മോദിയെ കാണാന്‍ തങ്ങള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ തങ്ങള്‍ ചെന്നു കാണുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.പൗരത്വഭേദഗതി നിയമം ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കുന്നതല്ലെന്നും അതിനെതിരായ പ്രതിഷേധം അടിസ്ഥാനമില്ലാത്തതുമാണെന്നായിരുന്നു മോദി നേതാക്കളോട് പറഞ്ഞത്. ഇക്കാര്യത്തില്‍ രാജ്യത്തെ മുസ്ലിംകള് തെറ്റിദ്ധരിപ്പിക്കപ്പെട്ടുവെന്ന സര്‍ക്കാര്‍ നിലപാടും ആവര്‍ത്തിച്ചു. ഉത്തരേന്ത്യയിലെ വിവിധ സംഘടനാ നേതാക്കള്‍ക്ക് പുറമെ കേരളത്തില്‍ നിന്ന് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."