ഇന്ദിരാ കാന്റീന് വഴി സൗജന്യ ഭക്ഷണം നല്കി കര്‍ണാടക
ബംഗളൂരു: കൊവിഡ് -19നെ തുടര്‍ന്ന് സംസ്ഥാനത്ത് ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തൊഴില്‍ നഷ്ടമായ സാധാരണക്കാരായ ദിവസ വേതനക്കാര്‍ക്ക് സൗജന്യ ഭക്ഷണമൊരുക്കി കര്‍ണാടക സര്‍ക്കാര്‍. ഇന്ദിര കാന്റീന് വഴിയാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നത്. മൂന്നു നേരവും സൗജന്യ ഭക്ഷണം ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രി ബി.എസ്.യെദിയൂരപ്പ വ്യക്തമാക്കി. സാധാരണക്കാരന് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ തുടങ്ങിവച്ച ഇന്ദിരാ കാന്റീന് വലിയ വിജയമായിരുന്നു. പ്രഭാത ഭക്ഷണത്തിന് അഞ്ച് രൂപയും ഉച്ചഭക്ഷണത്തിനും അത്താഴത്തിനും പത്ത് രൂപയുമാണ് ഈടാക്കുക. ഇന്ദിരാ കാന്റീനിന്റെ പേര് മാറ്റാനും നടത്തിപ്പില്‍ കഴിഞ്ഞ സര്‍ക്കാര്‍ അഴിമതി നടത്തിയെന്നും ആരോപിച്ച് ബി.ജെ.പി സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതേ കാന്റീന് വഴിയാണ് സൗജന്യ ഭക്ഷണം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."