ബഹ്‌റൈനില്‍ ഈസി മാര്‍ട്ട് സിറ്റി ചോയ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍സ് തുറക്കുന്നു
മനാമ: ബഹ്‌റൈനില്‍ ചെറുകിട വ്യാപാരരംഗത്തു കുറഞ്ഞ കാലം കൊണ്ടു വിശ്വാസ്യത നേടിയ ഷോ ഈസിമാര്‍ട്ടിന്റെ രണ്ടാമത്തെ സംരഭമായ 'സിറ്റി ചോയ്‌സ്' ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോര്‍സ് ഇന്ന് വൈകീട്ട് പ്രവര്‍ത്തനമാരംഭിക്കുമെന്ന് മാനേജ്‌മെന്റ് പ്രതിനിധികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
മനാമ ബസ് ടെര്‍മിനലിന് എതിര്‍വശത്തെ കെട്ടിടത്തിലാണ് പുതിയ ഷോറൂം ആരംഭിക്കുന്നത്. ഏതാണ്ട് 3,000 സ്‌ക്വയര്‍ ഫീറ്റില്‍ സജ്ജമാക്കിയ സ്ഥാപനം വൈകീട്ട് ആറിന് ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും.
ഷോ ഈസിമാര്‍ട്ടിനെപ്പോലെ ടെക്സ്റ്റയില്‍ ഉല്‍പ്പങ്ങള്‍ ഒഴികെയുള്ള എല്ലാം സിറ്റി ചോയ്‌സിലും ലഭ്യമാകും. ബ്രാന്റഡ് വാച്ചുകള്‍, ബാഗുകള്‍, ഉയര്‍ന്ന ഗുണനിലവാരമുള്ള ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, സ്‌റ്റേഷനറി സാധനങ്ങള്‍, ടോയ്‌സ് തുടങ്ങി വിവിധ ഉല്‍പ്പങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഇവിടെ ലഭ്യമായിരിക്കും. കൂടാതെ വൈവിധ്യമാര്‍ന്ന ചോക്ലേറ്റുകള്‍, മറ്റു സ്വീറ്റ്‌സ്, പാല്‍പ്പൊടി എന്നിവയും ലഭ്യമായിരിക്കും.
കഴിഞ്ഞ വര്‍ഷം സെപ്തംബറിലാണ് തങ്ങളുടെ ആദ്യ സംരഭമായ ഷോ ഈസിമാര്‍ട്ട് മനാമയിലെ ഗോള്‍ഡ് സിറ്റിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ഈ സ്ഥാപനത്തിന് കുറഞ്ഞ കാലംകൊണ്ട് എല്ലാവരുടെയും വിശ്വാസ്യതയാര്‍ജ്ജിക്കാന്‍ കഴിഞ്ഞതായി അവര്‍ പറഞ്ഞു. ഉപഭോക്താക്കളില്‍നിന്നു ലഭിച്ച മികച്ച പിന്തുണയാണു രണ്ടാമത്തെ ഷോറൂം ആരംഭിക്കാന്‍ പ്രചോദനമായതെന്നും അവര്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളായ അഷ്‌റഫ് കിഴിശ്ശേരി, ഹബീബ് അരിക്കുഴിയന്‍, അഷ്‌റഫ് സ്‌കൈ, പി.കെ ഷബീര്‍ അലി, ജംഷാദ്, ഷാഹിദ്, ഷാമില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."