HOME
DETAILS

ദേശീയ സ്‌കൂള്‍ ക്രിക്കറ്റ് ലീഗ്; രജിസ്‌ട്രേഷന്‍ തുടങ്ങി

  
backup
April 29 2018 | 19:04 PM

%e0%b4%a6%e0%b5%87%e0%b4%b6%e0%b5%80%e0%b4%af-%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b5%82%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d


കൊച്ചി: രാജ്യത്തെ മികച്ച യുവ ക്രിക്കറ്റര്‍മാരെ തിരഞ്ഞെടുക്കാന്‍ സ്‌കൂള്‍ ഗെയിംസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (എസ്.ജി.എഫ്.ഐ) സംഘടിപ്പിക്കുന്ന നാഷനല്‍ സ്‌കൂള്‍ ക്രിക്കറ്റ് ലീഗിന്റെ (എന്‍.എസ്.സി.എല്‍) ട്രയല്‍സിനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി.
ചെന്നൈ, ബംഗളൂരു, ലക്‌നൗ, കാണ്‍പൂര്‍, ആഗ്ര, ഹരിയാന, ഹൈദരാബാദ്, പൂനെ, മുംബൈ, ചണ്ഡീഗഢ്, ഡല്‍ഹി, ഡെറാഡൂണ്‍, കൊല്‍ക്കത്ത, റാഞ്ചി, ഗുവാഹത്തി, അഹമ്മദാബാദ്, നോയിഡ, ഇന്‍ഡോര്‍, വാരണാസി, അലഹാബാദ് എന്നിവിടങ്ങളിലാണ് ജൂലൈയില്‍ ത്രിദിന ട്രയല്‍സ് ക്യാംപ് സംഘടിപ്പിക്കുക. ംംം.ിരെഹലമഴൗല.രീാ വെബ്‌സൈറ്റ് വഴി വിദ്യാര്‍ഥികള്‍ക്ക് രജിസ്‌ട്രേഷന്‍ ചെയ്യാം.
12നും 18നും ഇടയില്‍ പ്രായമുള്ള താരങ്ങള്‍ പങ്കെടുക്കുന്ന ട്രയല്‍സില്‍ നിന്ന് ഓരോ വേദിയിലും തിരഞ്ഞെടുക്കപ്പെടുന്ന മികച്ച 16 പേരെ അതാത് നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ടീമില്‍ ഉള്‍പ്പെടുത്തും. നാല് പേരെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെടുത്തും.
ട്രയല്‍സിന് വേദിയില്ലെങ്കിലും കേരളത്തില്‍ നിന്നുള്ള താരങ്ങള്‍ക്ക് മറ്റ് വേദികളിലെ ട്രയല്‍സില്‍ പങ്കെടുക്കാനാകും. പരിശീലകരുടേയും പരിചയസമ്പന്നരായ താരങ്ങളുടെയും കീഴില്‍ രൂപീകരിക്കുന്ന സെലക്ഷന്‍ പാനലിന്റെ നേതൃത്വത്തിലായിരിക്കും ട്രയല്‍സ് നടത്തുക.
20 നഗരങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 16 ടീമുകളെ ഉള്‍പ്പെടുത്തി നാല് സോണുകളായി തിരിച്ചായിരിക്കും പ്രാഥമിക മത്സരങ്ങള്‍. സോണ്‍ തലത്തില്‍ നാല് ടീമുകള്‍ക്കും മൂന്ന് വീതം മത്സരങ്ങളുണ്ടാകും.
ഓരോ സോണില്‍ നിന്ന് മികച്ച രണ്ട് ടീമുകളാണ് ദേശീയ ലീഗ് കിരീടത്തിനായി മത്സരിക്കുക. നോക്കൗട്ട് റൗണ്ട് അടിസ്ഥാനത്തിലായിരിക്കും മത്സരം.
ലീഗിലെ 16 മികച്ച താരങ്ങള്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് സ്‌കോളര്‍ഷിപ്പും മികച്ച പരിശീലന സൗകര്യവും എസ്.ജി.എഫ്.ഐ ഒരുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മൈനാഗപ്പള്ളി അപകടം: കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ താൻ ആവശ്യപ്പെട്ടിട്ടില്ലെന്ന് ശ്രീക്കുട്ടി, അജ്മൽ മദ്യം കഴിപ്പിച്ചെന്നും മൊഴി

Kerala
  •  3 months ago
No Image

കാഫിർ സ്‌ക്രീൻഷോട്ട് ഷെയർ ചെയ്തയാളെ വീണ്ടും ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തത് സിപിഎം

Kerala
  •  3 months ago
No Image

വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണും; തൃശൂർ പൂരം അലങ്കോലപ്പെടുത്തിയതിൽ 'നടക്കാത്ത' അന്വേഷണത്തിന്റെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും

Kerala
  •  3 months ago
No Image

കൊല്ലത്ത് സുഹൃത്തായ യുവതിയുടെ വീടിന് മുന്നിൽ തീകൊളുത്തി യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  3 months ago
No Image

പൂരം കലക്കല്‍: നടക്കാത്ത അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.ജി.പി

Kerala
  •  3 months ago
No Image

 പേജറും വാക്കിടോക്കിയും നിര്‍മിച്ചത് മൊസാദ് മേല്‍നോട്ടത്തിലെന്ന് ഇന്റലിജന്‍സ്

International
  •  3 months ago
No Image

പൊട്ടിത്തെറിച്ച പേജര്‍ നിര്‍മിച്ചത് ആര്? ദുരൂഹത തുടരുന്നു

International
  •  3 months ago
No Image

കൊളീജിയം ഒരു തിരച്ചില്‍ കമ്മിറ്റിയല്ല, ജഡ്ജിമാരുടെ നിയമനം വൈകുന്നതില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് സുപ്രിംകോടതി

National
  •  3 months ago
No Image

അതിഷി മര്‍ലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

National
  •  3 months ago
No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago