HOME
DETAILS
MAL
എതിരില്ലാതെ നദാല്‍
backup
April 29 2018 | 19:04 PM
ബാഴ്‌സലോണ: കളിമണ്‍ കോര്‍ട്ടിലെ അപരാജിത മുന്നേറ്റം തുടരുന്ന ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാലിന് വീണ്ടും കിരീട നേട്ടം.
ഗ്രീസിന്റെ കൗമാര താരം സ്റ്റെഫനോസ് സിറ്റ്‌സിപാസിനെ അനായാസം വീഴ്ത്തി ബാഴ്‌സലോണ ഓപണ്‍ ടെന്നീസ് കിരീടം നദാല്‍ സ്വന്തമാക്കി. 6-2, 6-1 എന്ന സ്‌കോറിന് വിജയിച്ച നദാല്‍ കരിയറിലെ 11ാം ബാഴ്‌സലോണ ഓപണ്‍ കിരീടമാണ് നെഞ്ചോട് ചേര്‍ത്തത്. കരിയറിലെ 55ാം കളിമണ്‍ കോര്‍ട്ട് കിരീടവും വിവിധ മത്സരങ്ങളിലായി അപരാജിതമായി 46 സെറ്റുകളും നദാല്‍ പൂര്‍ത്തിയാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."