ഭിന്നശേഷിക്കാര്‍ക്കുള്ള മുചക്ര വാഹനം നല്‍കുന്നില്ലെന്ന് പരാതി
തുറവൂര്‍: പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തില്‍നിന്ന് ഭിന്നശേഷിക്കാര്‍ക്ക് അനുവദിച്ച മുചക്ര വാഹനങ്ങള്‍ നല്കാന് പട്ടണക്കാട് ബ്ലോക്ക് സാമൂഹ്യക്ഷേമ വകുപ്പ് അധികൃതര്‍ തടസങ്ങള്‍ സൃഷ്ടിക്കുന്നതായി ജെ.എസ്.എസ് ഗൗരിയമ്മ വിഭാഗം സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.പി ബാബു ആരോപിച്ചു.
ഭിന്ന ശേഷിക്കാരുടെ മുചക്ര വാഹന ലിസ്റ്റില്‍ 130-ാം നമ്പര്‍ പേരുള്ള ബാബു ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുമായി സാമൂഹ്യക്ഷേമ വകുപ്പില്‍ നേരിട്ട് ഹാജരായപ്പോള്‍ ഇതിനു മുമ്പ് വാഹനം ലഭിച്ചിട്ടില്ലെന്ന് തെളിയിക്കുന്ന രേഖയുടെ സര്‍ട്ടിഫിക്കറ്റുകൂടി വേണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു.
മുന്‍ വര്‍ഷത്തെ മുചക്ര വാഹന ലിസ്റ്റ് നോക്കിയാല്‍ മതിയെന്ന് പറഞ്ഞെങ്കിലും ആവശ്യം ഉദ്യോഗസ്ഥന്മാര് അവഗണിക്കുകയും തട്ടിക്കയറുകയും ചെയ്തു.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് മന്ത്രി കെ.കെ ഷൈലജയ്ക്ക് നല്കിയ പരാതിയില്‍ ആവശ്യപ്പെട്ടു. നിയമപരമായ സര്‍ട്ടിഫിക്കറ്റുകള്‍ എല്ലാം ഹാജരാക്കുന്ന ഭിന്നശേഷിക്കാര്‍ക്കു മാത്രമാണ് മുചക്ര വാഹനങ്ങള്‍ അനുവദിച്ച് നല്കി വരുന്നതെന്ന്
പട്ടണക്കാട് ബ്ലോക്ക് സാമൂക്ഷേമ വകുപ്പ് ഓഫിസര്‍ വി ലേഖ അറിയിച്ചു. ഭിന്ന ശേഷിക്കാരുടെ ആനുകൂല്യങ്ങള്‍ നല്കാന് തടസങ്ങള്‍ സൃഷ്ടിക്കാറില്ലെന്നും ഓഫീസിലെ ഉദ്യോഗസ്ഥന്മാര് സി.പി ബാബുവിനോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും കാര്യങ്ങള്‍ വിശദമാക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്തതെന്നും സാമൂഹ്യക്ഷേമ വകുപ്പ് ഓഫിസര്‍ വി. ലേഖ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."