HOME
DETAILS
MAL
ആള്‍താമസമില്ലാത്ത വീട്ടില്‍ സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെന്ന് പരാതി
backup
April 30 2018 | 02:04 AM
നാദാപുരം: ആള്‍താമസമില്ലാത്ത വീട് കേന്ദ്രീകരിച്ച് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ആക്ഷേപം.
കല്ലാച്ചി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് സമീപത്തെ ആള്‍താമസമില്ലാത്ത വീടാണ് താവളമാക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. വീടിന്റെ വാതിലുകള്‍ അടച്ചിട്ട നിലയിലാണെങ്കിലും ജനല്‍കമ്പികള്‍ ഇളക്കിമാറ്റിയ നിലയിലാണിപ്പോള്‍. ഇതിലൂടെ അകത്തു പ്രവേശിക്കുകയും വീട്ടിനുള്ളില്‍വച്ച് മദ്യവും മറ്റു ലഹരി വസ്തുക്കളും ഉപയോഗിക്കുന്നതായാണ് പരിസരവാസികളുടെ പരാതി.
ആളൊഴിഞ്ഞ വീടിനോട് ചേര്‍ന്ന് മറ്റു വീടുകളൊന്നുമില്ല. ഹൈസ്കൂള്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍, ഐ.എച്ച്.ആര്.ഡി കോളജ് എന്നിവ പ്രവര്‍ത്തിക്കുന്നത് വീടിനു തൊട്ടടുത്താണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."