ഏഴുമാസത്തിനു ശേഷം ഉമര്‍ അബ്ദുല്ല പുറംലോകം കാണുന്നു; തടങ്കലില്‍ നിന്ന് മോചിപ്പിച്ചേക്കും
ശ്രീനഗര്‍: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ തടങ്കലിലാക്കിയ നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കുന്നു. അദ്ദേഹത്തിനെതിരെ ചുമത്തിയ പി.എസ്.എ ജമ്മു കശ്മീര്‍ ഭരണകൂടം പിന്‍വലിച്ചു. ഏഴുമാസത്തിന് ശേഷമാണ് മോചനം.
ഉമര്‍ അബ്ദുല്ലയെ മോചിപ്പിക്കുന്നതിനെക്കുറിച്ച് നിലപാട് അറിയിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോടും ജമ്മു കശ്മീര്‍ ഭരണകൂടത്തോടും സുപ്രിം കോടതി ആവശ്യപ്പെട്ടിരുന്നു.
ജമ്മു കശ്മീരിന് പ്രത്യേക അധികാരങ്ങള്‍ നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് മുതല്‍ ഉമര്‍ അബ്ദുല്ല തടവില്‍ കഴിയുകയായിരുന്നു. ഉമറിന്റെ പിതാവും മുന്‍മുഖ്യമന്ത്രിയുമായിരുന്ന ഫാറുഖ് അബ്ദുല്ലയെ മാര്‍ച്ച് 13ന് മോചിപ്പിച്ചിരുന്നു.
ആര്‍ട്ടിക്കിള്‍ 370 പ്രകാരം കശ്മീരിന്റെ പ്രത്യേക പദവി നീക്കിയതിന് പിന്നാലെ 400 ഓളം രാഷ്ട്രീയ നേതാക്കളാണ് വീടുകളിലും ജയിലുകളിലും ആയി കശ്മീരില്‍ തടവിലായത്. മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി ഇപ്പോഴും തടങ്കലിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."