മുന്‍ ഡ്രൈവര്‍ക്ക് അനുകൂലമായി ഹൈക്കോടതി ഉത്തരവ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഡ്രൈവര്‍ നിയമനം
മാനന്തവാടി: ഏറെ വിവാദങ്ങള്‍ക്കിടയാക്കിയ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വാഹനത്തിന്റെ താല്‍ക്കാലിക ഡ്രൈവറായി മുന്‍ ഭരണ സമിതിയുടെ കാലത്തെ താല്‍ക്കാലിക ഡ്രൈവറും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ പിലാക്കാവ് പിലാതൊടി സലീം ജോലിയില്‍ പ്രവേശിച്ചു.
പുതിയ ഡ്രൈവറെ നിയമിച്ച് കൊണ്ടുള്ള ഭരണ സമിതി തീരുമാനത്തിനെതിരെ സലീം ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ രണ്ട് മാസത്തേക്ക് ഉത്തരവ് സ്‌റ്റേ ചെയ്ത് കൊണ്ടും സലീമിനോട് തന്നെ ഡ്രൈവറായി ജോലിയില്‍ തുടരാനും ഹൈക്കോടതി ഉത്തരവ് നല്‍കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ കഴിഞ്ഞ ദിവസം ഡ്രൈവറായി ചുമതലയേറ്റത്. കഴിഞ്ഞ കോണ്‍ഗ്രസ് ഭരണ സമിതി കാലത്ത് സലീമാണ് താല്‍ക്കാലിക ഡ്രൈവറായി ജോലി ചെയ്തിരുന്നത്. ഇത്തവണയും ഭരണം യു.ഡി.എഫിന് തന്നെയായിരുന്നെങ്കിലും സംവരണത്തിന്റെ അടിസ്ഥാനത്തില്‍ ലീഗ് അംഗം ബ്ലോക്ക് പ്രസിഡന്റായതോടെ സലീമിനെ മാറ്റി കോറോം സ്വദേശിയെ താല്‍ക്കാലിക ഡ്രൈവറായി നിയമിക്കുകയായിരുന്നു. ഇതു ഭരണ സമിതിയില്‍ ഘടക കക്ഷികളായ കോണ്‍ഗ്രസും ലീഗും തമ്മില്‍ രൂക്ഷമായ അഭിപ്രായ ഭിന്നതക്ക് ഇടയാക്കുകയും കോറോം സ്വദേശിയെ നിയമിക്കണമെന്ന പ്രസിഡന്റിന്റെ തീരുമാനത്തിനെതിരെ ഭരണ സമിതി യോഗത്തില്‍ നിന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ വിയോജന കുറിപ്പ് നല്‍കി ഇറങ്ങി പോവുക വരെ ചെയ്തിരുന്നു. ഡ്രൈവര്‍ നിയമനം സംബന്ധിച്ച് തര്‍ക്കം ഉടലെടുത്ത സാഹചര്യത്തില്‍ വാഹനം ഉപയോഗിക്കുന്നില്ലന്ന് പ്രസിഡന്റും വ്യക്തമാക്കി.
ഈ സാഹചര്യത്തില്‍ സമവായമെന്ന നിലക്ക് ഡ്രൈവര്‍ തസ്തികയിലേക്ക് കൂടിക്കാഴ്ച നടത്താന്‍ തീരുമാനിക്കുകയും ഈ മാസം 10ന് കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിനിടയില്‍ സലീം ഹൈക്കോടതിയില്‍ നല്‍കിയ കേസിലാണ് അനുകൂല വിധി ഉണ്ടായത്. എന്നാല്‍ വിധി നടപ്പാക്കരുതെന്ന് ബ്ലോക്ക് സെക്രട്ടറിക്ക് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായിരുന്നതായും സൂചനയുണ്ട്. ഡ്രൈവര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മൂമ്പ് മൗനം പാലിച്ചിരുന്ന പ്രതിപക്ഷവും കോടതി വിധി നടപ്പിലാക്കണമെന്ന് സെക്രട്ടറിയോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് സലീം ജോലിയില്‍ പ്രവേശിച്ചത്. എന്നാല്‍ മുന്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൂടിയായ സലീമിനെ ഡ്രൈവറായി നിയമിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട സേവ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രസിഡന്റ് പുതിയ വാഹനം ഉപയോഗിക്കുമോ എന്നുള്ളത് സംബന്ധിച്ച് അവ്യക്തത തുടരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."