മദ്റസാധ്യാപക ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം: ജംഇയ്യത്തുല്‍ മുഅല്ലിമീന്‍
കോഴിക്കോട്: സര്‍ക്കാര്‍ നല്കുന്ന മദ്റസ അധ്യാപക ക്ഷേമനിധിയുടെ ആനുകൂല്യങ്ങളില്‍ കാതലായ മാറ്റം വരുത്തണമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ക്ഷേമനിധിയില്‍ അംഗമായ അധ്യാപകരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ 60 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടുന്ന വര്‍ക്ക് സ്കോളര്‍ഷിപ്പ് നല്‍കുക, ആശ്രിതര്‍ക്ക് ചികിത്സാസഹായം നല്‍കുക, ഭാര്യമാരുടെ പ്രസവത്തിനു ധനസഹായം അനുവദിക്കുക, ഭവന പുനര്‍നിര്‍മാണത്തിനും സ്വയംതൊഴില്‍ കണ്ടെത്തുന്നതിനും പലിശരഹിത വായ്പ അനുവദിക്കുക, അംഗങ്ങളുടെ മക്കളുടെ വിവാഹത്തിന് 50,000 രൂപയും ധനകാര്യ കോര്പറേഷന് മുഖേന രണ്ടുലക്ഷം രൂപ പലിശരഹിത വായ്പയും നല്‍കുക, കുടിവെള്ളക്ഷാമം നേരിടുന്ന അധ്യാപകര്‍ക്ക് കിണര്‍ നിര്‍മിക്കുന്നതിനു 25,000 രൂപ സഹായം അനുവദിക്കുക എന്നീ ആവശ്യങ്ങളും യോഗം ഉന്നയിച്ചു.
എം.എ ചേളാരി, മൊയ്തീന് മുസ്്ലിയാര്‍ പുറങ്ങ്, ഹുസൈന്‍കുട്ടി മൗലവി, അബ്ദുല്‍ ഖാദിര്‍ ഖാസിമി, അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, എം.സി മായിന്‍ ഹാജി, അബൂബക്കര്‍ ദാരിമി ഒളവണ്ണ, കെ.എന്‍.എസ് മൗലവി, എന്‍. അബ്ദുല്ല മുസ്ലിയാര്, പി.പി അസ്ലം ബാഖവി, കെ.കെ അബു ഹാജി രാമനാട്ടുകര, എ.പി.പി തങ്ങള്‍, കെ.പി കോയ, പി. മാമുക്കോയ ഹാജി, ടി.കെ പരീക്കുട്ടി ഹാജി, മോയിമോന്‍ ഹാജി മുക്കം, കെ.എ റഷീദ് ഫൈസി, ഒ.പി.എം അഷ്റഫ്, സുബൈര്‍ മാസ്റ്റര്‍ കുറ്റിക്കാട്ടൂര്‍, ആര്.വി സലീം, നൂറുദ്ദീന്‍ ഫൈസി, ആര്.വി അബ്ബാസ് ദാരിമി, കെ. മോയിന്‍കുട്ടി മാസ്റ്റര്‍, സലാം ഫൈസി മുക്കം, ഫുആദ് വെള്ളിമാട്കുന്ന്, ഫര്ഹാന് മില്ലത്ത്, മുഹ്സിന് ഓമശേരി സംസാരിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മുഖ്യപ്രഭാഷണം നടത്തി. പി. ഹസൈനാര്‍ ഫൈസി സ്വാഗതവും പി. ബാവ ഹാജി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."