HOME
DETAILS
MAL
നടി ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു
backup
March 09 2017 | 19:03 PM
തൃശൂര്‍: യുവ നായിക ഭാവനയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. പ്രമുഖ കന്നട നിര്‍മാതാവും ബിസിനസുകാരനുമായ നവീനാണ് വരന്. ആഡംബരമൊഴിവാക്കി തൃശൂര്‍ പാട്ടുരായ്ക്കലുള്ള വീട്ടില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.
സിനിമാ മേഖലയില്‍ നിന്ന് നടിമാരായ മഞ്ജുവാര്യരും സംയുക്താ വര്‍മയും പങ്കെടുത്തു. 2017 അവസാനത്തില്‍ ബംഗളൂരുവില്‍ വച്ചായിരിക്കും വിവാഹമെന്ന് ഭാവനയുടെ അമ്മ പുഷ്പ ബാലചന്ദ്രന് പറഞ്ഞു.
രാവിലെ 8.30നും ഒന്‍പതിനും ഇടക്കുള്ള മുഹൂര്‍ത്തത്തിലായിരുന്നു ചടങ്ങുകള്‍. രാവിലെ പൂജക്ക് ശേഷം മോതിരമാറ്റവും മാല ഇടീക്കല്‍ ചടങ്ങും നടന്നു.
അഞ്ച് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരുടേയും വിവാഹ നിശ്ചയം. 2012 ല്‍ റോമിയോ എന്ന കന്നട ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടേയാണ് ഇരുവരും പരിചയപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."