പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ നടപ്പിലാക്കണം
കോഴിക്കോട്: സാന്ത്വന പരിചരണ രംഗത്തു പ്രവര്‍ത്തിക്കുന്ന പാലിയേറ്റീവ് നഴ്‌സുമാര്‍ക്ക് സേവന വേതന വ്യവസ്ഥകള്‍ക്കായി നിയമനിര്‍മാണം നടത്തണമെന്ന് അസോസിയേഷന്‍ ഓഫ് കമ്മ്യൂണിറ്റി നഴ്‌സസ് ഇന്‍ പാലിയേറ്റീവ് കെയര്‍ മൂന്നാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തുല്യതയില്ലാത്ത സേവനം നടത്തുന്ന നഴ്‌സുമാര്‍ക്ക് ജീവിക്കാനാവശ്യമായ വേതനം ലഭ്യമാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
അളകാപുരിയില്‍ നടന്ന സമ്മേളനം പുരുഷന്‍ കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പാലിയേറ്റീവ് കെയര്‍ സൊസൈറ്റികളില്‍ ജോലി ചെയ്തുവരുന്ന നഴ്‌സുമാര്‍ക്ക് സേവന വേതനം നടപ്പാക്കുന്നതിനായുള്ള നിയമനിര്‍മാണം നടത്താന്‍ നിയമസഭയില്‍ ആവശ്യപ്പെടുമെന്ന് എം.എല്‍.എ ഉറപ്പു നല്‍കി. രക്ഷാധികാരി അഡ്വ. എം. രാജന്‍ അധ്യക്ഷനായി. സുപ്രഭാതം മാനേജിങ് എഡിറ്റര്‍ നവാസ് പൂനൂര്‍, എം.സി മായിന്‍ ഹാജി, കെ. അനന്തന്‍ നായര്‍, ഡോ. ജോഷി ആന്റണി, അഡ്വ. വി.പി രാധാകൃഷ്ണന്‍, വി. മീനകുമാരി, എം.ടി സേതുമാധവന്‍, കെ.വി സിനിമോള്‍, എ.എം അജിത, എം. ഷൈനി സംസാരിച്ചു.
പ്രതിനിധി സമ്മേളനം ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറി ഡോ. എം.പി പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഭാരവാഹികളായി അഡ്വ. എം രാജന്‍ (രക്ഷാധികാരി), ടി. ഗിരിജ (പ്രസിഡന്റ്), എം. ഷൈനി (ജനറല്‍ സെക്രട്ടറി), എം. നൗഷാദ് (ട്രഷറര്‍), കെ.വി സിനിമോള്‍, എ.എം അജിത, പി. സഹിറ, കെ. സ്വേത (വൈസ് പ്രസിഡന്റ്), ഇ. വത്സല, ജി. രാജലക്ഷ്മി, ഇ. ആശ, ഷിന്‍ജു (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."