ഷംസുദ്ദീന്‍ നെല്ലറ ഐ.പി.എ ചെയര്‍മാന്‍
ദുബൈ: മലയാളി ബിസിനസ് സംരംഭക വികസന വേദിയായ ഇന്റര്‍നാഷനല്‍ പ്രൊമോട്ടേഴ്‌സ് അസോസിയേഷന്‍ (ഐ.പി.എ)യുടെ ചെയര്‍മാനായി നെല്ലറ ഗ്രൂപ്പ് മാനേജിങ് ഡയരക്ടറും അഡ്രസ് മെന്‍സ് അപ്പാരല്‍സിന്റെ ചെയര്‍മാനും എം.ഡിയുമായ ഷംസുദ്ദീന്‍ നെല്ലറയെ തിരഞ്ഞെടുത്തു. ദുബൈയിലെ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ നടന്ന ജനറല്‍ ബോഡി യോഗത്തിലാണ് ഐ.പി.എയുടെ ചെയര്‍മാനായി ഷംസുദ്ദീനെ തെരഞ്ഞെടുത്തത്.
ബിസിനസ് സംരംഭകര്‍ സാമൂഹിക പ്രതിബദ്ധതയോടെ സമൂഹത്തിന് ഗുണകരമായ മാറ്റങ്ങള്‍ക്കും നേട്ടങ്ങള്‍ക്കും നേതൃത്വം നല്‍കാന്‍ മുന്നോട്ടുവരണമെന്ന് ജനറല്‍ ബോഡി അഭിപ്രായപ്പെട്ടു. പരസ്പര സൗഹാര്‍ദത്തിലൂടെ കൂടുതല്‍ ബിസിനസ് അവസരങ്ങള്‍ നേടിയെടുക്കാനും പുതിയ വാണിജ്യസാധ്യതകള്‍ സൃഷ്ടിച്ചെടുക്കാനും ഐ.പി.എ പോലുള്ള സാധ്യതകള്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധി പേര്‍ക്കാണ് ഗുണകരമായതെന്ന് ഷംസുദ്ദീന്‍ നെല്ലറ പറഞ്ഞു. അതിന്റെ തുടര്‍ച്ചയായി തന്നെ ഗുണഫലങ്ങള്‍ കൂടുതല്‍ സംരംഭകരിലേക്ക് പകരാന്‍ പരിശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
യു.എ.ഇയിലെ കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമാണ് ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ട ഷംസുദ്ദീന്‍ നെല്ലറ. ഹാരിസ് കാട്ടകത്തിന്റെ അധ്യക്ഷതയില്‍ എ.കെ ഫൈസല്‍ ജനറല്‍ ബോഡി ഉദ്ഘാടനം ചെയ്തു. പാന്‍ ഗള്‍ഫ് ബഷീര്‍, എ.എ.കെ മുസ്തഫ, സി.കെ മുഹമ്മദ് ഷാഫി അല്‍മുര്‍ഷിദി, ഫൈസല്‍ റഹ്മാന്‍, സിദ്ദിഖ് ഫോറം ഗ്രുപ്പ്, ഷാജി നരിക്കൊള്ളി, ഗഫൂര്‍ശാസ്, സല്‍മാന്‍ ഫാരിസ്, അന്‍സാര്‍ കൊയിലാണ്ടി, ഷംസുദ്ദീന്‍ ഫൈന്‍ ടൂള്‍സ്, റഷീദ് ഫാര്‍മസി, റിയാസ് കില്‍ട്ടന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."