HOME
DETAILS
MAL
നിയമലംഘകരെ സഹായിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ
backup
February 06 2019 | 19:02 PM
ജിദ്ദ: നിയമം ലംഘിച്ച് അനധികൃതമായി സഊദിയില്‍ തങ്ങുന്നവര്‍ക്ക് ജോലി നല്കിയാല് ശിക്ഷയും പിഴയും ലഭിക്കുമെന്ന് പാസ്പോര്‍ട്ട് വിഭാഗം. ഒരു ലക്ഷം റിയാല്‍ പിഴ, അഞ്ചുവര്‍ഷത്തേക്ക് റിക്രൂട്ടിങ് വിലക്ക് എന്നിവയാണ് സ്ഥാപനത്തിനുള്ള ശിക്ഷ. സ്ഥാപന മേധാവിക്ക് ഒരു വര്‍ഷത്തെ തടവും വിദേശിയാണെങ്കില്‍ നാടുകടത്തുകയും ചെയ്യും.
നിയമലംഘകരായ തൊഴിലാളികളുടെ എണ്ണത്തിനനുസരിച്ച് പിഴയും ശിക്ഷയും ഇരട്ടിപ്പിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. സന്ദര്‍ശന വിസയിലെത്തിയവര്‍ അനുവദിച്ച കാലാവധി കഴിഞ്ഞാല്‍ സഊദി വിടണമെന്നാണ് നിയമം. ഇഖാമ നിയമ ലംഘകര്‍, തൊഴില്‍ നിയമ ലംഘകര്‍, അതിര്‍ത്തി നിയമ ലംഘകര്‍ എന്നിവരെ ഒരു കാരണവശാലും ജോലിക്ക് നിര്‍ത്താന്‍ പാടില്ലെന്നും അറിയിപ്പുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."