HOME
DETAILS

പുറത്തിറങ്ങിയാല്‍ അട്ട, അകത്ത് കൊതുകിന്റെ മൂളല്‍ ഇതും ഒരു വിദ്യാലയമാണ്

  
backup
June 19 2016 | 17:06 PM

%e0%b4%aa%e0%b5%81%e0%b4%b1%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b1%e0%b4%99%e0%b5%8d%e0%b4%99%e0%b4%bf%e0%b4%af%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9f%e0%b5%8d%e0%b4%9f

പുല്‍പ്പള്ളി: പതിനഞ്ചടി നീളവും പത്തടി വീതിയുമുള്ള ഒരു ഷെഡ്. തകര ഷീറ്റു കൊണ്ടുള്ള മേല്‍ക്കൂര. ചുമരുകള്‍ക്ക് പകരം വല പോലുള്ള പ്ലാസ്റ്റിക്. വാതിലിന് പകരം മുള കഷ്ണങ്ങള്‍ കൊണ്ടുള്ള ചെറിയ വേലി. ചുരുക്കത്തില്‍ ഒരു കാറ്റടിച്ചാല്‍ പൊളിഞ്ഞു വീഴാന്‍ പാകത്തിലുള്ള ഒരു ഷെഡ്. ഇതു കുരുന്നുകള്‍ക്ക് അക്ഷരം പകരുന്ന ഒരു വിദ്യാലയമാണ്. ബസവന്‍കൊല്ലി ആദിവാസി കോളനിയിലെ പെരിപ്പറ്റിറ്റ് സ്‌കൂള്‍. പതിമൂന്ന് കുട്ടികളും ഒരധ്യാപിക, ഒരു സഹായി ഉള്‍പെടെയുള്ളവരാണ് സ്‌കൂളിലുള്ളത്.
ഷെഡിന് പുറത്തിറങ്ങിയാല്‍ അട്ട കടിക്കും. ഉള്ളിലാണെങ്കില്‍ എപ്പോഴും കൊതുകുകളുടെ മൂളലും. കഴിഞ്ഞ 11-വര്‍ഷങ്ങളായി ബസവന്‍കൊല്ലി ആദിവാസി കോളനിയിലെ ഈ വിദ്യലയത്തിന്റെ അവസ്ഥ ഈ പറഞ്ഞതിലും ദയനീയമാണ്. മൂന്ന് വയസു മുതല്‍ 14-വയസുവരെയുള്ള കുട്ടികളാണ് ഇവിടെയുള്ളത്. ആകെയുള്ളത് രണ്ടു ബെഞ്ച്. ഇരിപ്പിടമില്ലാത്തതിനാല്‍ ടീച്ചര്‍ സ്‌കൂള്‍ വിടുന്നതു വരെ നില്‍ക്കണം. ഇനിയിപ്പൊ ചെറിയ കുട്ടികള്‍ ഉറങ്ങിയാല്‍ മറ്റു കുട്ടികള്‍ക്ക് പുറത്തിറങ്ങി കളിക്കാം. കാരണം ഉറങ്ങുന്ന കുട്ടികളെ ബെഞ്ചിലാണ് കിടത്തുക. പിന്നെ മറ്റുള്ളവര്‍ക്ക് ഇരിക്കാന്‍ സ്ഥലമുണ്ടാകില്ല. വനത്തിനകത്താണ് വിദ്യാലയമുള്ളത്.
വനപാതകള്‍ താണ്ടി ടീച്ചര്‍ രാവിലെ സ്‌കൂളിലെത്തും. നേരത്തിനു ഭക്ഷണം ലഭിക്കുമെന്നതിനാല്‍ കുട്ടികളും. കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് ബസവന്‍കൊല്ലി കോളനിയില്‍ ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് സര്‍ക്കാരുകള്‍ മാറിയിട്ടും ബസവന്‍കൊല്ലി സ്‌കൂളിന് മാറ്റമൊന്നുമുണ്ടായിട്ടില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ വിദ്യാലയം സന്ദര്‍ശിച്ച് ഉടന്‍ കെട്ടിടം നിര്‍മിക്കുമെന്ന് പ്രഖ്യാപനവും നടത്തി. എന്നാല്‍ അത് പ്രഖ്യാപനത്തിലൊതുങ്ങി. കഴിഞ്ഞ വര്‍ഷം കോളനിയിലെത്തിയ ജില്ലാ കലക്ടര്‍, കോളനിയില്‍ പണി പൂര്‍ത്തായായിട്ടും ഉപയോഗിക്കാതെ കിടക്കുന്ന സാംസ്‌കാരിക നിലയത്തിലേക്ക് സ്‌കൂള്‍ മാറ്റാന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതിനുള്ള തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല. കാടിറങ്ങിയ കാട്ടാന രണ്ടു തവണ ഷെഡ് തകര്‍ത്തിരുന്നു. കോളനിക്കാര്‍ ചേര്‍ന്നാണ് പിന്നീട് അറ്റകുറ്റപ്പണി നടത്തിയത്. പ്രീസ്‌കൂള്‍ മുതല്‍ നാലാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് അക്ഷരാഭ്യാസം പകര്‍ന്നു കൊടുക്കണമെന്നാണ് പെരിപ്പറ്റിറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്കുള്ള സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ അധ്യാപകര്‍ക്ക് പഠിപ്പിക്കാനും വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുമുള്ള സാഹചര്യങ്ങളൊരുക്കുന്നതില്‍ ഭരണകൂടങ്ങള്‍ പൂര്‍ണ പരാജയമാണ്.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങളും ആദിവാസി വിഭാഗത്തിന്റെ വികസനത്തിനായി പൊടിക്കുന്ന കോടികളില്‍ ആയിരങ്ങള്‍ മാത്രം ചെലവഴിച്ചാല്‍ ബസവന്‍കൊല്ലിയിലെ കുട്ടികള്‍ക്ക് സുരക്ഷിതരായിരുന്ന് വിദ്യ നുകരാം.
എന്നാല്‍ തെരഞ്ഞെടുപ്പ് കാലങ്ങളില്‍ മാത്രം ആദിവാസി ഊരുകളിലെത്തുന്ന രാഷിട്രീയക്കാര്‍ നയിക്കുന്ന ഭരണകൂടങ്ങള്‍ എത്ര മാറിയാലും ബസവന്‍കൊല്ലിയിലെ കുട്ടികള്‍ക്ക് അട്ടയുടെ കടിയേറ്റ് വിദ്യ നേടാനാകും യോഗം.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈലിന് മാരക പ്രഹരമേൽപിച്ച് ഹിസ്ബുല്ല , റോക്കറ്റാക്രമണത്തിൽ ഏഴ് ഇസ്രാഈലികൾ കൊല്ലപ്പെട്ടു

International
  •  a month ago
No Image

കുഴല്‍പ്പണം ആറു ചാക്കില്‍ എത്തിച്ചു; ധര്‍മ്മരാജന് മുറി ഏര്‍പ്പെടുത്തി: കൊടകര ഹവാല കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍

Kerala
  •  a month ago
No Image

സമസ്തയെ ദുര്‍ബലപ്പെടുത്താന്‍ അനുവദിക്കില്ല.

Kerala
  •  a month ago
No Image

ഒഴിഞ്ഞു പോകാന്‍ നിര്‍ദ്ദേശം പിന്നാലെ തീവര്‍ഷം; ദക്ഷിണ ലബനാനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്‌റാഈല്‍

International
  •  a month ago
No Image

ദീപാവലിനാളിൽ പുകമൂടി ഡൽഹി

National
  •  a month ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം സര്‍ക്കാര്‍ ഇടപെട്ട് പരിഹരിക്കണം- പി.കെ കുഞ്ഞാലിക്കുട്ടി

Kerala
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴക്ക് സാധ്യത

Weather
  •  a month ago
No Image

'ഇന്ത്യ ഒരു രാജ്യം ഒരു മതേതര സിവില്‍ കോഡ്' രീതിയിലേക്ക്' പ്രധാനമന്ത്രി

National
  •  a month ago
No Image

'തന്തക്ക് പറഞ്ഞാല്‍ അതിനപ്പുറത്തെ തന്തക്കാണ് പറയേണ്ടത്, അത് ഞാന്‍ പറയുന്നില്ല' സുരേഷ് ഗോപിക്ക് എം.വി ഗോവിന്ദന്റെ മറുപടി

Kerala
  •  a month ago
No Image

ഇന്ദിരാ ഗാന്ധി: ഇന്ത്യയുടെ ഉരുക്ക് വനിത 

National
  •  a month ago