മഫ്തനിരോധനം: നടപടി ജനാധിപത്യത്തിന് കളങ്കമെന്ന് എസ്.എം.എഫ്
തൃശൂര്‍: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിക്ക് ശിരോവസ്ത്രം ധരിച്ചെത്തിയ ജനപ്രതിനിധികളായ വനിതകള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം പ്രതിഷേധാര്‍ഹവും ജനാധിപത്യത്തിന് തീരാകളങ്കവുമാണെന്ന് സുന്നി മഹല്ല് ഫെഡറേഷന്‍.
തൃശൂരില്‍ ജോസഫ് മുണ്ടശ്ശേരി ഹാളില്‍ ചേര്‍ന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച് പ്രമേയം അവതരിപ്പിച്ചത്. മതേതര ഭാരതത്തില്‍ ഭരണഘടന മൗലിക അവകാശത്തില്‍ ഉള്‍പ്പെടുത്തിയ മതവിശ്വാസവും ആചാരവും ഹനിക്കുന്നതിലൂടെ ഇന്ത്യന്‍ ഭരണഘടനയെയാണ് അവഹേളിച്ചത്.
ഇക്കാര്യത്തില്‍ മതനിരപേക്ഷതയില്‍ വിശ്വസിക്കുന്ന എല്ലാ ഭാരതീയരും പ്രതിഷേധിക്കണമെന്നും സമസ്തയുടേയും കീഴ്ഘടകങ്ങളുടേയും പ്രതിനിധികള്‍ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു. നാഷനല്‍ കോണ്‍ഫറന്‍സ് സ്വാഗതസംഘം രൂപീകരണ കണ്‍വന്‍ഷന്‍ പിണങ്ങോട് അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.
എ. കെ ആലിപ്പറമ്പ് , പി. ടി കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍, ഹംസബിന്‍ ജമാല്‍ റംലി , ഹംസഹാജി മൂന്നിയൂര്‍, ബശീര്‍ ഫൈസി ദേശമംഗലം, അബ്ദുല്‍കരീം ഫൈസി, സി. ടി അബ്ദുല്‍ ഖാദര്‍ തൃക്കരിപ്പൂര്‍, ഷംസുദ്ദീന്‍ മാസ്റ്റര്‍ ഒഴുകൂര്‍, ഇസ്മാഈല്‍ ഹുദവി, ബശീര്‍ കല്ലേപ്പാടം, ശാജുഹ് ശമീര്‍ അസ്ഹരി , കുട്ടി ഹസന്‍ ദാരിമി, സലാം ഫൈസി , ആറ്റൂര്‍ അബുഹാജി, പി. സി ഉമര്‍ മൗലവി, ഇല്യാസ് ഫൈസി, ശറഫുദ്ദീന്‍ മൗലവി വെന്മേനാട്, ശാഹിദ് കോയ തങ്ങള്‍, മഅ്‌റൂഫ് വാഫി, ഉസ്മാന്‍ കല്ലാട്ടയില്‍, വി.എം മുബാറക്, ഹംസ ഹാജി അകലാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."