ഇനിമുതല്‍ മദ്യമില്ല പകരം സാനിറ്റൈസര്‍ നിര്‍മിക്കും, കേരളത്തിലല്ല, പാരീസില്‍
പാരിസ്: തല്ക്കാലം മദ്യം വേണ്ട,സാനിറ്റൈസറുകള്‍ മതി. യൂറോപ്പിലെ മദ്യനിര്‍മാണശാലകളാണ് ഈ തീരുമാനമെടുത്തിരിക്കുന്നത്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ മദ്യത്തിനുപകരം സാനിറ്റൈസറുകള്‍ നിര്‍മിക്കാനാണ് അവരുടെ തീരുമാനം. കൊറോണ യൂറോപ്പില്‍ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൈകള്‍ ശുചീകരിക്കാന്‍ സാനിറ്റൈസറുകളുടെ ആവശ്യം വര്‍ധിക്കുകയും വേണ്ടത്ര ലഭ്യമല്ലാതാകുകയും ചെയ്തതോടെയാണ് കമ്പനികള്‍ ഇത്തരത്തിലൊരു തീരുമാനമെടുത്തത്.ബ്ര്യൂഡോഗ്, ലെയ്ത്ത് ജിന്‍, വെര്‍ഡന്റ് സ്പിരിറ്റ്സ്, പെര്‍നോഡ് റിക്കാര്‍ഡ് തുടങ്ങിയ മദ്യനിര്മാണക്കമ്പനികളാണ് സാനിറ്റൈസറുകളുടെ നിര്‍മാണം വന്‍ തോതില്‍ ആരംഭിച്ചത്. ഇക്കാര്യം ട്വിറ്ററിലൂടെ അവര്‍ പുറത്തുവിട്ടിട്ടുണ്ട്. സാനിറ്റൈസറുകര് നിറയ്ക്കുന്നതിനുള്ള കുപ്പികള്‍ സംഭാവനയായി നല്‍കാനും കമ്പനി പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."