വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി അനുമോള്‍ പ്ലസ് വണ്‍ പരീക്ഷയെഴുതി
പൂച്ചാക്കല്‍: വേര്‍പാടിന്റെ വേദന ഉള്ളിലൊതുക്കി അനുമോള്‍ പ്ലസ് വണ്‍ പരീക്ഷയെഴുതി.
ചേര്‍ത്തല തൈക്കാട്ടുശേരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നന്ദിശേരി വില്‍സന്റെ ഭാര്യ അജിത (44) മരണമടഞ്ഞതറിഞ്ഞിട്ടും അമ്മയുടെ ആഗ്രഹം സഫലമാക്കാന്‍ ദുഃഖം ഉള്ളിലൊതുക്കി ഇവരുടെ രണ്ടാമത്തെ മകളായ അനുമോള്‍ ഇന്നലെ ഇംഗ്ലീഷ് പരീക്ഷ എഴുതിയത്. ശ്രീകണ്ഠേശ്വരം ഹയര്‍ സെക്കന്ററി സ്കൂളിലെ വിദ്യാര്‍ത്ഥിയായ അനുമോള്‍ പരീക്ഷയുടെ ആദ്യ ദിവസമായ ബുധനാഴ്ച മലയാള പരീക്ഷയെഴുതി വീട്ടിലെത്തുമ്പോഴാണ് ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്ന അമ്മ മരണമടഞ്ഞതറിയുന്നത്.
ബന്ധുക്കള്‍ തൊട്ടടുത്ത വീട്ടില്‍ പഠിക്കുവാനുള്ള സൗകര്യം ഒരുക്കി നല്‍കിയെങ്കിലും അമ്മയുടെ ചേതനയറ്റ ശരീരം മനസില്‍ അടക്കി നിര്‍ത്താന്‍ കഴിഞ്ഞില്ല.
പഠിച്ചുമിടുക്കിയായി കുടുബത്തിന് തണലാകണമെന്ന അമ്മയുടെ വാക്കാണ് വേദനയടക്കി പഠിക്കാനും, പരീക്ഷയെഴുതുവാനും ശ്രമിച്ചെതെന്ന് അനുമോള്‍ പറഞ്ഞു.
സ്കൂള്‍ പ്രിന്‍സിപ്പാള്‍ വിശ്വനാഥനാണ് വിദ്യാര്‍ഥിക്ക് പരീക്ഷ എഴുതുവാനുള്ള സൗകര്യം ഒരുക്കി നല്‍കിയത്. സഹോദങ്ങള്‍ അമൃത, എഡ്വിന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."