രാഷ്ട്രീയക്കാര്‍ക്ക് ജാഥ തുടങ്ങാന്‍ മാത്രമുള്ള സ്ഥലമാണോ കാസര്‍ഗോഡ് , മംഗലാപുരത്തിന്റെ വാതിലുകളും കൊട്ടിയടച്ചു. ഞങ്ങള്‍ക്ക് എന്നും അവഗണന മാത്രമോ?
കാസര്‍കോട്: 'ഒറ്റപ്പെടുത്തരുത്...കൂടെ കൂട്ടാമോ' എന്ന ചോദ്യവുമായി കാസര്‍ക്കോട്ടെ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച പോസ്റ്റര്‍ വൈറലായി. കൊവിഡ് ബാധിച്ച പ്രവാസി യുവാവ് അധികൃതരോട് സഹകരിക്കാതെ വരുകയും ഇതേതുടര്‍ന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശത്ത് നിന്നും കാസര്‍കോട്ടുകാരെ ആക്ഷേപിക്കുന്ന തരത്തില്‍ സമൂഹ മാധ്യമങ്ങളില്‍ ശബ്ദ സന്ദേശങ്ങളും പോസ്റ്ററുകളും പ്രചരിച്ചതോടെ 'ഒറ്റപ്പെടുത്തരുത്...കൂടെ കൂട്ടാമോ' എന്ന ചോദ്യവുമായി ഡ്രീം ഹണ്ടര്‍ ടിം സമൂഹമാധ്യമങ്ങളില്‍ ഇറക്കിയ പോസ്റ്ററാണ് വൈറലായത്. ജാഥ തുടങ്ങാന്‍ മാത്രം മതിയോ ഞങ്ങള്‍, ഞങ്ങള്‍ക്ക് എന്നും അവഗണന മാത്രമോ എന്ന ചോദ്യവുമായി ആരംഭിക്കുന്ന പോസ്റ്ററില്‍ ഞങ്ങള്‍ക്ക് ഒരു മെഡിക്കല്‍ കോളജ് പോലും ഇല്ല, മംഗളൂരുവിന്റെ വാതിലുകള്‍ കൊട്ടിയടച്ചു, ഞങ്ങളെ ഒറ്റപ്പെടുത്തരുത്, ഞങ്ങള്‍ക്ക് മെഡിക്കല്‍ സൗകര്യങ്ങള്‍ വേണം എന്നിങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.കാസര്‍കോട്ടുകാരുടെ പൊതുവികാരമായി പ്രചരിക്കുകയാണ് ഈ പോസ്റ്റര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."