സദാചാര ഗുണ്ടായിസത്തിനെതിരേ കര്‍ശന നടപടി സ്വീകരിക്കണം: എ.ഐ.വൈ.എഫ്
കായംകുളം: കേരളത്തില്‍ വര്‍ധിച്ചുവരുന്ന സദാചാര ഗുണ്ടായിത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് അഭിപ്രായപ്പെട്ടു.
കായംകുളം പ്രൈവറ്റ് ബസ് സ്റ്റാന്റിന് സമീപത്ത് സംഘടിപ്പിച്ച പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എറണാകുളം മറൈന്‍ ഡ്രൈവില്‍ നടന്ന സദാചാര ഗുണ്ടായിസം അങ്ങേയറ്റം അപലപനീയവും കേരള സമൂഹത്തിന് പൊറുക്കാന്‍ കഴിയാത്തതുമാണ്.
ഇത്തരം സദാചാര ഗുണ്ടായസങ്ങള്ക്കെതിരെ കേരളത്തിലെ പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് സി.എ. അരുണ്‍കുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി ടി.ടി ജിസ്മോന്, സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എ റഹീം, എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി അനുശിവന്‍, എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റിയംഗം വി.പി സോണി, എ.ഐ.വൈ.എഫ് ജില്ലാ വൈസ് പ്രസിഡന്റ് ഉണ്ണി ജെ. വാര്യത്ത്, സംഘാടകസമിതി ഭാരവാഹികളായ റാഫിരാജ്, ബി സുധീര്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."