സഞ്ചാരികള്‍ക്കും യാത്രക്കാര്‍ക്കും മധുരക്കാഴ്ചയൊരുക്കി 'ഹണിട്രീ'
മുത്തങ്ങ: കോഴിക്കോട്-മൈസൂര്‍ ദേശീയപാതിയിലൂടെ സഞ്ചരിക്കുന്നവര്‍ മുത്തങ്ങ ഫോറസ്റ്റ് റെയിഞ്ച് ഓഫിസിന് സമീപത്ത് എത്തുമ്പോള്‍ പാതയോരത്തെ വന്‍കോളിമരത്തിലേക്ക് അറിയാതെ നോക്കിപോകും.
ശിഖരങ്ങളില്‍ തേന്‍കുടുക്കകളുമായി നില്‍ക്കുന്ന ഈ വന്‍മരം മധുരകാഴ്ചയായി നില്‍ക്കുന്നതാണ് യാത്രക്കാരുടെ കണ്ണ് മരത്തിലേക്ക് ആകര്‍ഷിക്കുന്നതിന് കാരണം.
50ഓളം തേനീച്ച കൂട്ടങ്ങളാണ് മരത്തില്‍ തേന്‍കുടുക്കകള്‍ തീര്‍ത്തിരിക്കുന്നത്. എല്ലാ വര്‍ഷവും തേനീച്ചകള്‍ ഇവിടെയെത്തി ഇത്തരത്തില്‍ കൂടൊരുക്കാറുണ്ട്. കുംഭമാസത്തിലാണ് മരത്തില്‍ തേനിച്ചകൂട്ടങ്ങളെത്തി തേനറകള്‍ ഉള്ളിലൊതുക്കി കൂടൊരുക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. രണ്ടുമാസം കൂടികഴിയുമ്പോള്‍ തേന്‍ ശേഖരണം ആരംഭിക്കും.
കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ടവരാണ് മരത്തില്‍കയറി തേനെടുക്കുക. കൂടുകളില്‍ നിന്നും തേന്‍ശേഖരണം കഴിഞ്ഞാല്‍ ഇവിടം വിടുന്ന തേനീച്ചകള്‍ അടുത്ത വര്‍ഷം ഇതേ സമയത്ത് വീണ്ടും മരത്തിലെത്തി കൂടുതീര്‍ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."