ഇന്ധന വിലവര്‍ധനവിനെതിരേ യൂത്ത് വാള് പ്രതിഷേധം
വെള്ളമുണ്ട: പെട്രോള്‍, ഡീസല്‍ അന്യായ വിലവര്‍ധനവിനെതിരെ യൂത്ത് കോണ്‍ഗ്രസ് വെള്ളമുണ്ട മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എച്ച്.പി ഔട്ട്ലെറ്റിന് മുന്നില്‍ യൂത്ത് വാള് പ്രതിഷേധ സമരം സംഘടിപ്പിച്ചു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. ആര് രാജേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നികുതികള്‍ വെട്ടിക്കുറച്ച് വിലവര്‍ദ്ധനവില്‍ ദുരിതത്തിലായ ജനത്തിന് ആശ്വാസം നല്‍കണമെന്നും ഇരു സര്‍ക്കാരുകളും അതിന് തയ്യാറാവാത്തത് കോര്‍പ്പറേറ്റ് കുത്തകകളോടുള്ള ആഭിമുഖ്യമാണ് വെളിവാക്കുന്നതെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം ആരോപിച്ചു. മണ്ഡലം പ്രസിഡന്റ് സിറാജ് കമ്പ അധ്യക്ഷനായി. പാര്‍ലമെന്റ് സെക്രട്ടറി പി.ടി മുത്തലിബ്, അസീസ് വാളാട്, രോഹിത് ബോധി, ജിജി പോള്‍, അജ്മല്‍ വെള്ളമുണ്ട, ശില്സണ് ദ്വാരക, നൗഷാദ് മക്കി, പി.വി ഷിജു, ഷംസീര്‍ അരണപ്പാറ, റഹീസ് എന്‍.കെ, ഫൈസല്‍ പാച്ച, ജിത്തു ജിതിന് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."