അച്ചന്‍ കോവിലാറ് ശുദ്ധീകരിക്കാന്‍ ജലമെത്തിക്കണമെന്ന് കര്‍ഷകര്‍
മാന്നാര്‍: ഉപ്പ് വെള്ളം കയറി മലിനപ്പെട്ട് കിടക്കുന്ന അച്ചന്‍ കോവിലാറിനെ ശുദ്ധീകരിക്കാന്‍ പമ്പാ നദിയിലെ ജലമെത്തിക്കണമെന്ന കര്‍ഷകരുടെ ആവശ്യം ശക്തമാകുന്നു. ഇവിടെ ഉപ്പ് വെള്ളം കയറിയിട്ട് രണ്ടാഴ്ചയോളമായി. മഴവെള്ളമോ കനാല്‍ ജലമോ ഇറക്കി ശുദ്ധീകരിക്കാനാകാത്ത സാഹചര്യത്തില്‍ കുട്ടംപേരൂര്‍ ആറിനെ ഉപയോഗിക്കാമെന്നാണ് കര്‍ഷകരുടെ ആവശ്യം.
പമ്പാ നദീതീരത്ത് 50 കുതിര ശക്തിയുള്ള രണ്ട് പെട്ടിയും പറയും സ്ഥാപിച്ചു തുടര്‍ച്ചയായി കുറഞ്ഞത് മൂന്ന് പ്രാവശ്യം പ്രവര്‍ത്തിപ്പിച്ചാല്‍ ഒരു പരിധി വരെ ഉപ്പ് വെള്ളത്തെ അച്ചന്‍കോവിലാറില്‍ നിന്നും ഒഴുക്കി കളയാനാകും. ഇതിനായ് പരിസരത്തെ പാടശേഖര സമിതിയുടെ പെട്ടിയും പറയും ഉപയോഗിക്കുകയും ബുധനൂര്‍ ഗ്രാമപഞ്ചായത്തിന്റെ സഹായവും തേടണം. പഞ്ചായത്തിന്റെ റവന്യു പരിധിയിലുള്ള കുട്ടംപേരൂര്‍ ആറ് വര്‍ഷങ്ങളായി മാലിന്യത്താല്‍ മൂടപപെട്ട് കിടക്കുകയായിരുന്നു.
ഇവിടെ എല്ലാം നീക്കം ചെയ്ത് ഒന്നാം ഘട്ടം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇപ്പോള്‍ പമ്പയില്‍ നിന്നും കുട്ടംപേരൂര്‍ ആറിലേക്ക് ഒഴുക്കും ആരംഭിച്ചു. ഉളുന്തി പാലത്തിന് താഴെ രണ്ട് സ്പാനുകളില്‍ നിറഞ്ഞ് കിടക്കുന്ന എക്കല്‍ മണ്ണും മററും നീക്കം ചെയ്താല്‍ ഇവിടെ ഒഴുക്കിന്റെ ശക്തി കൂട്ടാന്‍ സാധിക്കും.
ശക്തിയുള്ള മോട്ടോറുകളുടെ സഹായത്തോടെ പമ്പയില്‍ നിന്നുമെത്തുന്ന വെള്ളം അച്ചന്‍ കോവിലാറില്‍ എത്തിച്ചാല്‍ ആറ് പൂര്‍ണ്ണമായും ഉപ്പ് വെള്ളത്തില്‍ നിന്നും മോചിപ്പിക്കാമെന്ന് കര്‍ഷകരുടെ നിര്‍ദ്ദേശം.
ഇതിനായി സമഗ്ര പഠനം നടത്താന്‍ ജലസേചന വകുപ്പും മറ്റ് ഏജന്‍സികളും മുന്നിട്ടിറങ്ങണമെന്നുമാണ് കര്‍ഷകരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."