കഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നം വാഹനജാഥ മൂന്നാം ദിവസത്തിലേക്ക്
കല്‍പ്പറ്റ: കഞ്ഞിരത്തിനാല്‍ ഭൂമി പ്രശ്‌നത്തില്‍ ജനകീയ ചര്‍ച്ചയ്ക്ക് തുടക്കമിട്ട് സമരസഹായ സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന വാഹനജാഥ മൂന്നാം ദിവസത്തിലേക്ക്. രണ്ടാം ദിവസമായ ഇന്നലെ രാവിലെ പടിഞ്ഞാറത്തറയില്‍ നിന്നും ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം പി.സി മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. പി.പി ഷൈജല്‍ അധ്യക്ഷനായി. ബെന്നി ചെറിയാന്‍ മുഖ്യപ്രഭാഷണം നടത്തി.
മാനന്തവാടി നിയോജകമണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലെ സ്വീകരിണത്തിന് ശേഷം പനമരത്ത് സമാപിച്ചു. സമാപന പരിപാടി കെ.സി.വൈ.എം രൂപത ഡയരക്ടര്‍ ഫാ. ലാല്‍ പൈനിങ്കില്‍ ഉദ്ഘാടനം ചെയ്തു.
വി.എസ് ജോസഫ് മുഖ്യപ്രഭാഷണം നടത്തി. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ബോസ് വട്ടമറ്റത്തില്‍, പി.ടി പ്രേമാനന്ദന്‍, ഗഫൂര്‍ വേണ്ണിയോട്, അനില്‍ കരണി, പ്രദീപ്കുമാര്‍, വര്‍ക്കി, മുകുന്ദന്‍ സംസാരിച്ചു. ജാഥയുടെ മൂന്നാം ദിവസമായ ഇന്ന് സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രയാണം നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."