കൃഷിഭവനിലെ ക്രമക്കേടുകള്‍ അന്വേഷിക്കണം: യൂത്ത് കോണ്‍ഗ്രസ്
പുല്‍പ്പള്ളി: പദ്ധതികളുടെ മറവില്‍ കൃഷിഭവനില്‍ നടക്കുന്ന ക്രമക്കേടുകള്‍ സമഗ്രാന്വേഷണത്തിനു വിധേയമാക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഗുണമേന്മ കുറഞ്ഞ പിണ്ണാക്ക് പൊതു വിപണിയിലേതിലും കിലോഗ്രാമിനു രണ്ട് രൂപ അധികം ഈടാക്കിയാണ് കര്‍ഷകര്‍ക്കു നല്‍കിയത്.കിഴങ്ങുവിള പ്രോത്സാഹന പദ്ധതിയില്‍ വിതരണം ചെയ്ത ചേന, ചേമ്പ്, കാച്ചില്‍ വിത്തുകള്‍ ഗുണമേന്മയില്ലാത്തതും രോഗ-കീട ബാധയുള്ളതുമാണ്. ദ്രുതവാട്ട നിയന്ത്രണ പദ്ധതി നടപ്പിലാക്കാതെ 40 ലക്ഷം രൂപ ലാപ്‌സാക്കിയതിന്റെ ഉത്തരവാദിത്തം കൃഷി ഓഫീസ് അധികൃതര്‍ക്കാണ്.
കൃഷി വകുപ്പ് കൃഷിഭവന്‍ മുഖേന നേരിട്ടു നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചുള്ള വിവരം സാധാരണ കര്‍ഷകരില്‍നിന്നു മറച്ചുവെക്കുന്നതിലാണ് ഉദ്യോഗസ്ഥര്‍ക്കു താല്‍പര്യം. പദ്ധതികളുടെ പ്രയോജനം ഉദ്യോഗസ്ഥതലത്തില്‍ പിടിപാടുള്ള വന്‍കിട കര്‍ഷകര്‍ക്കാണ് ലഭിക്കുന്നത്.
കൃഷിഭവനിലെ ക്രമക്കേടുകള്‍ക്ക് സി.പി.എം നിയന്ത്രണത്തിലുള്ള പഞ്ചായത്ത് ഭരണസമിതി കൂട്ടുനില്‍ക്കുകയാണെന്നും യോഗം ആരോപിച്ചു. പ്രസിഡന്റ് സിജു തോട്ടത്തില്‍ അധ്യക്ഷനായി. ബ്ലോക്ക് സെക്രട്ടറിമാരായ സനു രാജപ്പന്‍, ലിജോ ജോര്‍ജ്, ഷിബു കൃഷ്ണ, ലിനീഷ് ഫിലിപ്പ്, ജേക്കബ് കേച്ചേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."