ബസിന്റെ ചില്ലുകള്‍ തകര്‍ത്ത സംഭവം: അന്വേഷണം ഊര്‍ജിതമാക്കി
പൂച്ചാക്കല്‍: അരൂക്കുറ്റിയില്‍ നിര്‍ത്തിയിട്ടിരുന്ന കെ.എസ്.ആര്.ടി.സി സ്റ്റേ ബസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ അജ്ഞാതര്‍ തകര്‍ത്ത സംഭവത്തില്‍ പൊലിസ് അന്വേഷണം തുടരുന്നു.
ബസ് നിര്‍ത്തിയിട്ടിരുന്ന സ്ഥലത്ത് സ്ഥിരമായുണ്ടാകുന്നവര്, വ്യാപാരസ്ഥാപനങ്ങളിലെയും വീടുകളിലെയും സിസി ടിവി ദൃശ്യങ്ങള്‍ തുടങ്ങിയവ പരിശോധിച്ചും ഡ്രൈവറോടും കണ്ടക്ടറോടും കൂടുതല്‍ വിവരങ്ങള്‍ തേടിയുമാണ് അന്വേഷണം പുരോഗമിക്കുന്നത്.
അക്രമിക്കപ്പെട്ട ബസ് അറ്റകുറ്റപണികള്‍ക്കായി ഇന്നലെ മാവേലിക്കരയിലെ കെഎസ്ആര്‍ടിസി വര്‍ക്ക് ഷോപ്പിലേക്കു മാറ്റി. രാവിലെ അഞ്ചിന് അരൂക്കുറ്റിയില്‍ നിന്നു ചേര്ത്തലയ്ക്കും രാത്രി 10ന് ചേര്‍ത്തലയില്‍ നിന്നും അരൂക്കുറ്റിയ്ക്കുമുള്ള സര്‍വീസുകള്‍ ഇന്നലെ നടന്നില്ല.
ബസ് തകര്‍ത്ത സംഭവത്തില്‍ തീരുമാനമാകാതെ സര്‍വീസ് ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
ബസിന്റെ പകലുള്ള സര്‍വീസുകള്‍ മറ്റൊരു ബസ് ക്രമീകരിച്ച് നടത്തുന്നുണ്ട്. ചൊവ്വാഴ്ച്ച രാത്രിയാണ് സംഭവമുണ്ടായത്. ജീവനക്കാരെ അവര്‍ താമസിക്കുന്ന മുറിയില്‍ പൂട്ടിയിട്ടശേഷമായിരുന്നു ബസിന്റെ ചില്ലുകള്‍ തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."