കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു
മാനന്തവാടി: കാട്ടാനയുടെ ആക്രമണത്തില്‍ വീട് തകര്‍ന്നു. ഇന്നലെ രാവിലെ 6.40ഓടെയാണ് നരിമുണ്ടകൊല്ലി പുനരധിവാസത്തില്‍ താമസിക്കുന്ന അപ്പുവിന്റെ വീട് കാട്ടാന തകര്‍ത്തത്.
തലനാരിഴകക്കാണ് കുടുംബം ആനയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത്. വീടിന്റെ മുന്നില്‍ വെള്ളം കുടിക്കാനെത്തിയ കാട്ടാനയെ ഓടിക്കാന്‍ ശ്രമിക്കുന്നതിനിടെ ആന ഷെഡിലേക്ക് ഓടിയടുക്കുകയായിരുന്നു. ആനയുടെ വരവ് കണ്ട് തൊട്ടടുത്തുള്ള ട്രഞ്ചിനപ്പുറത്തേക്ക് കുട്ടികളെയുമെടുത്ത് ഓടി രക്ഷപ്പെട്ടത്തിനാലാണ് ഇവര്‍ രക്ഷപ്പെട്ടത്. വീടിന്റെ പിറകുവശം പൂര്‍ണ്ണമായും തകര്‍ത്ത നിലയിലാണ്. മഴ പെയ്തതോടെ കാടുകള്‍ വളര്‍ന്ന് ഷെഡ് പരിസരം കൊടുംകാടായ നിലയിലാണ്. പുനരധിവാസം നീണ്ടു പോയാല്‍ ആദിവാസികളടെ കുട്ട കുരുതി ഭരണകൂടം കാണേണ്ടി വരുമെന്ന് അപ്പു പറഞ്ഞു. രണ്ടുമാസം മുന്‍പ് മറ്റൊരു വീടും കാട്ടാന തകര്‍ത്തിരുന്നു. മാറ്റി പാര്‍പ്പിക്കാന്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടികള്‍ ലഭിച്ചിട്ടും ഇവരുടെ പുനരധിവാസം ഏങ്ങുമെത്തിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."