HOME
DETAILS

3.35 കോടി പിടികൂടി; ഏഴുപേര്‍ അറസ്റ്റില്‍

  
backup
February 06 2019 | 20:02 PM

3-35-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf-%e0%b4%aa%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%95%e0%b5%82%e0%b4%9f%e0%b4%bf-%e0%b4%8f%e0%b4%b4%e0%b5%81%e0%b4%aa%e0%b5%87%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%85

 

പാലക്കാട് /കല്‍പ്പറ്റ: പാലക്കാട്ടെ ഒലവക്കോട് റെയില്‍വേ സ്റ്റേഷനിലും മാനന്തവാടിക്കടുത്ത് കാട്ടിക്കുളത്തുമായി വന്‍ കുഴല്‍പ്പണ വേട്ട. രണ്ട് സംഭവങ്ങളിലുമായി 3.35 കോടിയുടെ കുഴല്‍പ്പണം പിടികൂടി. സംഭവങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട്ട് അഞ്ച് പേരും കാട്ടിക്കുളത്ത് രണ്ട് പേരും പിടിയിലായി.
ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്ന് 2.05 കോടി രൂപയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. രണ്ട് മലയാളികളടക്കം അഞ്ച് പേര്‍ ആണ് ഇവിടെ പിടിയിലായത്. കൊല്ലം സ്വദേശികളായ സുരേന്ദ്രന്‍ (24), വിവേക് (26), മഹാരാഷ്ട്ര സ്വദേശികളായ പദംസിങ് (27), പ്രമോദ് (24), കര്‍ണാടക സ്വദേശി പ്രഭാകര്‍ (26) എന്നിവരാണ് അറസ്റ്റിലായത്. കോയമ്പത്തൂരില്‍നിന്നും കൊല്ലത്തേക്ക് കൊണ്ടു പോകുമ്പോഴാണ് പണം പിടികൂടിയത്. അഹല്യ നഗരി എക്‌സ്പ്രസില്‍ യാത്ര ചെയ്യുന്നതിനിടെ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍നിന്നാണ് 2,05,41,500 രൂപയുമായി ഇവര്‍ പിടിയിലായത്.


ആര്‍.പി.എഫ് ക്രൈം ഇന്റലിജന്‍സ് ബ്രാഞ്ച് എസ്.ഐക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ എ.എസ്.ഐ കെ. സാജുവിന്റെ നേതൃത്വത്തിലുള്ള സംഘം അഹല്യ നഗരി - തിരുവനന്തപുരം സൂപ്പര്‍ ഫാസ്റ്റ് എക്‌സഅ്പ്രസില്‍ ഇന്നലെ ഉച്ചക്ക് 12.20ന് നടത്തിയ പരിശോധനയില്‍ സംശയാസ്പദമായ രീതിയില്‍ കണ്ട അഞ്ച് പേരെ പരിശോധിച്ചപ്പോഴാണ് കുഴല്‍പ്പണം കണ്ടെത്തിയത്. കോയമ്പത്തൂരില്‍ നിന്ന് കൊല്ലത്തേക്ക് കടത്തുകയായിരുന്നുവെന്നാണ് പ്രതികള്‍ മൊഴി നല്‍കിയത്. ഇവര്‍ ഷര്‍ട്ടിനുള്ളില്‍ പ്രത്യേക ജാക്കറ്റ് ധരിച്ച് അതിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. രണ്ടായിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകളാണ് ഇവരുടെ പക്കലുണ്ടായിരുന്നത്. നോര്‍ത്ത് പൊലിസ് ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.


മാനന്തവാടിക്കടുത്ത് കാട്ടിക്കുളത്ത് ഗുഡ്‌സ് വാഹനത്തില്‍ കടത്തിയ 1.30 കോടിയുടെ കുഴല്‍പ്പണമാണ് പിടികൂടിയത്. തിരുനെല്ലി എസ്.ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നോടെ താഴെ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്. ഉരുളക്കിഴങ്ങുമായി വന്ന കെ.എല്‍ 57 ആര്‍ 1109 നമ്പര്‍ ഗുഡ്‌സ് വാഹനത്തില്‍ കടത്തിക്കൊണ്ടു വരികയായിരുന്നു പണം. ബംഗളൂരുവില്‍ നിന്നും കൊടുവള്ളിയിലേക്കാണ് പണം കൊണ്ടുപോകുന്നതെന്ന് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായ വാഹന ഡ്രൈവര്‍ അടിവാരം കൊച്ചുമാരിയില്‍ റഫീഖ്(40) പൊലിസിനോട് പറഞ്ഞു. റഫീഖിനൊപ്പം കൂടെയുണ്ടായിരുന്ന പുതുപ്പാടി സ്വദേശി അഷ്‌റഫ് (39) പൊലിസിനെ കണ്ട് രക്ഷപ്പെട്ടിരുന്നു. റഫീഖില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിന്നീട് പിടികൂടിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.എസ്.ആര്‍.ടി.സി ബസ് ഡിവൈഡറില്‍ ഇടിച്ച് അപകടം; ഡ്രൈവര്‍ മരിച്ചു

Kerala
  •  2 months ago
No Image

പൂരം കലക്കല്‍: പ്രത്യേക അന്വേഷണ സംഘം തൃശൂരില്‍ ക്യാംപ് ചെയ്ത് അന്വേഷിക്കും 

Kerala
  •  2 months ago
No Image

ഗസ്സയില്‍ രണ്ട് ദിവസത്തെ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശവുമായി ഈജിപ്ത്,  ചര്‍ച്ച വീണ്ടും സജീവം; സി.ഐ.എ, മൊസാദ് തലവന്മാര്‍ ഖത്തറില്‍

International
  •  2 months ago
No Image

പ്രത്യേക മുന്നറിയിപ്പുകളില്ല; സംസ്ഥാനത്ത് മഴ തുടരും

Weather
  •  2 months ago
No Image

പ്രചാരണത്തിനായി പ്രിയങ്ക ഇന്നും നാളെയും മണ്ഡലത്തില്‍

Kerala
  •  2 months ago
No Image

സഹോദരനെ മര്‍ദ്ദിച്ചത് ചോദ്യം ചെയ്തു; കൊല്ലം വെളിച്ചിക്കാലയില്‍ യുവാവിനെ കുത്തിക്കൊന്നു, പ്രതികള്‍ പിടിയില്‍ 

Kerala
  •  2 months ago
No Image

ഗുജറാത്തിലെ അമ്രേലി ജില്ലയിൽ ഭൂചലനം: റിക്‌ടർ സ്‌കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തി

National
  •  2 months ago
No Image

അവിശ്വസനീയമായ വിലക്കിഴിവുകൾ വാഗ്ദാനങ്ങളിൽ വീഴരുത്; മുന്നറിയിപ്പുമായി റാസൽഖൈമ പൊലിസ്

uae
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-27-10-2024

PSC/UPSC
  •  2 months ago
No Image

രണ്ടാം ഏകദിനത്തില്‍ ഇന്ത്യൻ വനിതകളെ വീഴ്ത്തി ന്യൂസിലന്‍ഡ്

Cricket
  •  2 months ago