HOME
DETAILS

ആലപ്പാട്ടെ ജനകീയ സമരം നൂറാം ദിവസത്തിലേക്ക്

  
backup
February 06 2019 | 20:02 PM

%e0%b4%86%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%86-%e0%b4%9c%e0%b4%a8%e0%b4%95%e0%b5%80%e0%b4%af-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%a8%e0%b5%82

നാളെ കൂട്ട ഉപവാസം
പിന്തുണയുമായി കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍


കരുനാഗപ്പള്ളി(കൊല്ലം): അശാസ്ത്രീയമായ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ആലപ്പാട് ജനകീയ സമരസമിതി നടത്തുന്ന സമരം നാളെ നൂറാം ദിവസത്തിലേക്ക്. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി നാളെ സമരസമിതിയുടെ നേതൃത്വത്തില്‍ കൂട്ട ഉപവാസം അനുഷ്ഠിക്കുകയും തുടര്‍ പ്രക്ഷോഭത്തിന് തീരുമാനം എടുക്കുകയും ചെയ്യും. നൂറ് പേരാണ് ഉപവാസം അനുഷ്ഠിക്കുക. പതിനാല് ജില്ലകളില്‍നിന്നും സമരത്തിന് പിന്തുണയുമായി എത്തുന്നവര്‍ ഖനനത്തിനെതിരേ പ്രതീകാത്മകമായി ആലപ്പാടിന്റെ തീരത്ത് ഒരോപിടി മണല്‍ നിക്ഷേപിക്കും.


പാരിസ്ഥിതിക ദുര്‍ബല മേഖലയായ ആലപ്പാട് തീരദേശത്തെ കരിമണല്‍ ഖനനം നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് ജനകീയ സമരസമിതി സമരം തുടങ്ങിയത് നവംബര്‍ ഒന്നിനായിരുന്നു. നാള്‍ക്കുനാള്‍ സമരത്തിന് പിന്തുണകൂടിയെങ്കിലും സമവായ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ സമരം കൂടുതല്‍ ശക്തമാക്കാനാണ് പ്രവര്‍ത്തകരുടെ തീരുമാനം.


വരും ദിവസങ്ങളില്‍ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ആലപ്പാടെത്തും. എന്‍ഡോസള്‍ഫാന്‍ സമരത്തിന് ശേഷം സാമൂഹ്യപ്രവര്‍ത്തകയായ ദയാബായി സമരത്തിന് പിന്തുണ അറിയിച്ച് ആലപ്പാട് എത്തിയിരുന്നു.
സമരത്തിന്റെ നൂറ്റി ഒന്നാം ദിവസം ആലപ്പാട് പഞ്ചായത്തിലെ മുഴുവന്‍ ആളുകളും ഒരുദിവസം ഉപവാസം അനുഷ്ഠിക്കും. കരിമണല്‍ ഖനനം പൂര്‍ണമായും നിര്‍ത്തണമെന്നും ഖനനമേഖല മുഖ്യമന്ത്രി സന്ദര്‍ശിക്കണമെന്നും സമരസമിതി ചെയര്‍മാന്‍ കെ.ചന്ദ്രദാസ് ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago