ലോക്ക്ഡൗണിലും പുറത്തിറങ്ങി: ആദ്യദിനം സംസ്ഥാനത്ത് 402 കേസ് രജിസ്റ്റര്‍ ചെയ്തു
തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സമ്പൂര്‍ണ അടച്ചൂപൂട്ടല്‍ ലംഘിച്ചതിന്റെ പേരില്‍ സംസ്ഥാനത്ത് 402 കേസുകള്‍ ഇന്നലെ പൊലിസ് രജിസ്റ്റര്‍ ചെയ്തു. സംസ്ഥാനത്ത് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. കേസുകളുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്ത്് കൊല്ലം ജില്ലയാണ്. എന്നാല്‍ കൊവിഡ് 19 സ്ഥിരീകരണം നടന്നിട്ടുള്ള പത്തനംതിട്ടയില്‍ കേസുകള്‍ ഒന്നുമില്ല.
കോഴിക്കോട് റൂറല്‍ പൊലിസ് ജില്ലയില്‍ കേസുകളില്ലെങ്കിലും സിറ്റി പരിധിയില്‍ രണ്ട് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് ജില്ലയില്‍ ഒരു കേസ് മാത്രമാണ് എടുത്തിട്ടുള്ളത്്്. തിരുവനന്തപുരത്ത് റുറല്‍ പരിധിയിലെ രണ്ട് കേസുകള്‍ ഉള്‍പ്പടെ 123 കേസുകളാണ് എടുത്തിരിക്കുന്നത്. കൊല്ലത്ത്് സിറ്റി പൊലിസിന്റെ പരിധിയില്‍ രണ്ടും റൂറല്‍ പൊലിസിന്റെ കീഴില്‍ 68 കേസും രജിസ്റ്റര്‍ ചെയ്തു.
എറണാകുളത്ത് സിറ്റി പൊലിസ് കമ്മീഷണറുടെ പരിധിയില്‍ 47 കേസുകളും റൂറല്‍ പരിധിയില്‍ 22 കേസുകളുമാണ് എടുത്തിരിക്കുന്നത്. തൃശൂര്‍ സിറ്റിയില്‍ 47 ഉം റൂറല്‍ പരിധിയില്‍ ഒരു കേസും ഉള്‍പ്പടെ 48 കേസുകളുണ്ട്്. കോട്ടയം -10, ആലപ്പുഴ -24, ഇടുക്കി 48, മലപ്പുറം ആറ്്, വയനാട് 13 , കണ്ണൂര്‍ പത്ത്, കാസര്‍കോട് അഞ്ച് എന്നിങ്ങനെയാണ് പൊലിസ് നിയമലംഘനത്തിന് കേസെടുത്തിരിക്കുന്നത്. വിവിധ ജില്ലകളില്‍ പൊലിസ് റൂട്ട് മാര്‍ച്ച് നടത്തുകയും ചെയ്തു. രാജ്യം മുഴുവന്‍ കര്‍ഫ്യൂ നടപ്പിലായതോടെ നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കൂടുതല്‍ കേസുകളെടുക്കാനാണ് പൊലിസിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."